എ എഫ് സി അണ്ടർ 16 യോഗ്യതാ മത്സരം, ഇന്ത്യ ബി ഗ്രൂപ്പിൽ

- Advertisement -

എ എഫ് സി അണ്ടർ 16 ചാമ്പ്യൻഷിപ്പിനായുള്ള യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കുള്ള ഗ്രൂപ്പുകൾ തീരുമാനമായി. ഇന്ത്യ ഗ്രൂപ്പ് ബിയിൽ ആകും കളിക്കുക. ഉസ്ബെകിസ്താൻ, തുർക്ക്മെനിസ്താൻ, ബഹ്റൈൻ എന്നിവരാണ് ഇന്ത്യക്ക് ഒപ്പം ഗ്രൂപ്പിൽ ഉള്ളത്. ഉസ്ബെകിസ്താൻ ആകും യോഗ്യതാ മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുക. സെപ്റ്റംബർ 18നും 22നും ഇടയിൽ ആകും യോഗ്യതാ മത്സരങ്ങൾ ആരംഭിക്കുക.

ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന ഗ്രൂപ്പാണിത്. ഒരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരും മികച്ച 4 റണ്ണേഴ്സ് അപ്പുമാണ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുക. 2018ലെ യോഗ്യതാ മത്സരത്തിൽ നടത്തിയ തകർപ്പൻ പ്രകടബനം ഇത്തവണയും ആവർത്തിക്കാൻ ആകുമെന്നാണ് ഇന്ത്യ കരുതുന്നത്.

Advertisement