സിഞ്ചെങ്കോയെ സ്വന്തമാക്കാനും ആഴ്സണൽ ശ്രമിക്കും

മാഞ്ചസ്റ്റർ സിറ്റിയുടെ ഒരു താരത്തെ കൂടെ സ്വന്തമാക്കാൻ ആകുമെന്ന പ്രതീക്ഷയിൽ ആഴ്സണൽ. ജീസുസിനെ സൈൻ ചെയ്ത ആഴ്സണൽ ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ ലെഫ്റ്റ് ബാക്കായ സിഞ്ചെങ്കോയ്ക്ക് പിറകിലാണ്. ബ്രൈറ്റന്റെ ലെഫ്റ്റ് ബാക്കായ കുക്കുറേയയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ സിറ്റി സിഞ്ചെങ്കോയെ ക്ലബ് വിടാൻ അനുവദിക്കും.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെ സിഞ്ചെങ്കോ തുടരാൻ ആഗ്രഹിക്കുന്ന സിഞ്ചെങ്കോ ഇപ്പോൾ ആഴ്സണലുമായി ചർച്ച നടത്തുന്നുണ്ട്. 25കാരനായ താരത്തെ സ്വന്തമാക്കാൻ ആഴ്സണലിനെ കൂടാതെ ന്യൂകാസിൽ യുണൈറ്റഡും എവർട്ടണും ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ സീസണിൽ പരിക്ക് കാരണം സിഞ്ചെങ്കോ പലപ്പോഴും കഷ്ടപ്പെട്ടിരുന്നു‌. എങ്കിലും അവസരം ലഭിച്ചപ്പോൾ എല്ലാം നല്ല പ്രകടനങ്ങൾ നടത്താൻ സിഞ്ചെങ്കോയ്ക്ക് ആയിരുന്നു‌. 2016 മുതൽ താരം മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ട്. പി എസ് വിയിൽ ലോണിലും കളിച്ചിട്ടുണ്ട്. ഉക്രൈൻ ദേശീയ ടീമിനായി 50ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ്.

Comments are closed.