റൊണാൾഡോയെ സൈൻ ചെയ്യുന്നതിന് എതിരെ നിന്ന് ടൂഷൽ

20220714 193802

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബ് സൈൻ ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് ചെൽസി പരിശീലകൻ തോമസ് ടൂഷൽ. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന റൊണാൾഡോയെ അദ്ദേഹത്തിന്റെ ഏജന്റ് മെൻഡസ് ചെൽസിക്ക് ഓഫർ ചെയ്തിരുന്നു. ചെൽസിയുടെ പുതിയ ഉടമ റൊണാൾഡോയെ സൈൻ ചെയ്യുന്നത് ആലോചിച്ചിരുന്നു എങ്കിലും ചെൽസി പരിശീലകൻ ടൂഷൽ അതിന് എതിരു നിന്നു. ടോഡ് ബൊഹ്ലിയുമായി നെൻഡസ് ചർച്ച നടത്തിയിരുന്നു. എന്നാൽ റൊണാൾഡോയെ പോലൊരു താരത്തെ അല്ല തനിക്ക് വേണ്ടത് എന്ന് ചെൽസി പരിശീലകൻ പറഞ്ഞു.

തനിക്ക് ഒരു സ്ട്രൈക്കറെ കൂടെ വേണം എന്നുണ്ട് എന്ന് പറഞ്ഞ ടൂഷൽ എന്നാൽ ഇപ്പോൾ തന്റെയും ടീമിന്റെയും പ്രധാന ലക്ഷ്യം ഡിഫൻസ് ശക്തമാക്കുക ആണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ആ പൊസിഷൻ ഭദ്രമാക്കിയതിനു ശേഷം മാത്രമെ ടീം വേറെ പൊസിഷനിലേക്ക് താരങ്ങളെ പുതുതായി കൊണ്ടു വരുന്നത് ആലോചിക്കിന്നുള്ളൂ എന്നും അദ്ദേഹം ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു‌. റൊണാൾഡോയെ മെൻഡസ് പി എസ് ജി, ബയേൺ എന്നിവർക്കും ഓഫർ ചെയ്തിരുന്നു‌. അവരും റൊണാൾഡോയെ സൈൻ ചെയ്യാൻ തയ്യാറായിട്ടില്ല.