വൈനാൽഡം ബാഴ്സലോണയുമായി കരാർ ഒപ്പുവെച്ചു, ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി

20210526 222246
Credit: Twitter
- Advertisement -

വൈനാൾഡം ബാഴ്സലോണയിൽ അടുത്ത സീസണിൽ കളിക്കും. വൈനാൾഡം ബാഴ്സലോണയുമായി കരാർ ഒപ്പുവെച്ചു. ഫ്രീ ഏജന്റായ താരം കാറ്റലോണിയൻ ക്ലബുമായി 3 വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. 30കാരനായ താരത്തിന് ഇത്ര ദീർഘമായ കരാർ നൽകിയത് ബാഴ്സലോണ ആരാധകർക്ക് ഇടയിൽ ആശങ്ക ഉയർത്തുന്നുണ്ട്. റൊണാൾഡ് കോമാന്റെ സാന്നിദ്ധ്യമാണ് ബാഴ്സലോണയിൽ വൈനാൾഡത്തെ എത്തിച്ചിരിക്കുന്നത്.

യൂറോ കപ്പിൽ ഹോളണ്ടിന്റെ ക്യാപ്റ്റൻ ആണ് വൈനാൾഡം. കഴിഞ്ഞ സീസണിൽ ബാഴ്സലോണ 20 മില്യണോളം വാഗ്ദാനം ചെയ്തിട്ടും ലിവർപൂൾ വൈനാൾഡത്തെ വിട്ടുകൊടുത്തിരുന്നില്ല. ആ വൈനാൾഡമാണ് ഇപ്പോൾ ഫ്രീ ട്രാൻസ്ഫറിൽ ബാഴ്സയിൽ എത്തിയത്. 30കാരനായ വൈനാൾഡം 2016 മുതൽ ലിവർപൂളിനൊപ്പം ഉണ്ട്. ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും അടക്കം നാലു കിരീടങ്ങൾ ലിവർപൂളിനൊപ്പം താരം നേടി.

Advertisement