യുവന്റസിന്റെ മാനേജിങ് ഡയറക്ടർ ക്ലബ് വിടും

K5jkh0fxfrv6o2fce7ke
- Advertisement -

അവസാന 11 വർഷങ്ങളായി യുവന്റസ് ക്ലബിന്റെ തലപ്പത്ത് ഉണ്ടായിരുന്ന മാനേജിങ് ഡയറക്ടർ ഓഫ് ഫുട്ബോൾ ഫാബിയോ പരാറ്റിസി ക്ലബ് വിടും. ഈ ജൂണോടെ ഫബിയോ ചുമതല ഒഴിയും എന്ന് ക്ലബ് അറിയിച്ചു. 2010ൽ ആയിരുന്നു ഫാബിയോ യുവന്റസിൽ എത്തിയത്. ഫാബിയോ പ്രവർത്തിച്ച പത്തു സീസണിൽ ഒമ്പതിലും ലീഗ് ചാമ്പ്യന്മാരാകാൻ യുവന്റസിനായി. 19 കിരീടങ്ങൾ അദ്ദേഹത്തിന്റെ കീഴിൽ നേടാൻ ക്ലബിനായി.

അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് നന്ദി പറയുന്നതായും എന്നും യുവന്റസ് ചരിത്രത്തിൽ ഫാബിയോ പരസറ്റിക്ക് സ്ഥാനം ഉണ്ടാകും എന്നും ക്ലബ് പ്രസിഡന്റ് ആൻഡ്രെ അഗ്നെലി പറഞ്ഞു. ഈ ക്ലബിൽ പ്രവർത്തിക്കാൻ അവസരം തന്നതിന് നന്ദി പറയുന്നതായി ഫാബിയോയും പറഞ്ഞു.

Advertisement