ലീഡ്സിന്റെ അമേരിക്കൻ താരം ടെയ്‌ലർ ആദംസ് ചെൽസിയിൽ ചേരും

Wasim Akram

ബോൺമൗത്ത്
Download the Fanport app now!
Appstore Badge
Google Play Badge 1

ലീഡ്സ് യുണൈറ്റഡ് താരം ആയ അമേരിക്കൻ ദേശീയതാരം ടെയ്‌ലർ ആദംസ് ചെൽസിയിൽ ചേരും. തരം താഴ്ത്തൽ നേരിട്ട ലീഡ്സിൽ നിന്നു റിലഗേഷൻ ക്ലോസ് ആക്ടിവേറ്റ് ചെയ്താണ് ചെൽസി താരത്തെ ടീമിൽ എത്തിച്ചത്. ഏതാണ്ട് 20 മില്യൺ പൗണ്ട് ആയിരുന്നു ഈ റിലഗേഷൻ ക്ലോസ്.

ടെയ്‌ലർ ആദംസ്

അമേരിക്കയിൽ നിന്നു ആർ.ബി ലൈപ്സിഗിൽ 2019 ൽ എത്തിയ ഇപ്പോൾ 24 കാരനായ ആദംസ് 2022 ൽ ആണ് ലീഡ്സിൽ എത്തുന്നത്. 20 മില്യൺ പൗണ്ട് ആയിരുന്നു എന്ന് താരത്തിന് ആയി അവർ മുടക്കിയത്. കഴിഞ്ഞ സീസണിൽ ടീമിന് ആയി അത്ര മികച്ച പ്രകടനം അല്ല താരം നടത്തിയത്. 2017 ൽ അമേരിക്കൻ ടീമിൽ അരങ്ങേറ്റം കുറിച്ച ആദംസ് 36 മത്സരങ്ങളിൽ അമേരിക്കക്ക് ആയി കളിച്ചിട്ടുണ്ട്.