ഫ്രെഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും, ഫെനർബചെയുടെ 15 മില്യന്റെ ബിഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഫ്രെഡിനായി തുർക്കിയിൽ നിന്ന് ഒരു ബിഡ് കൂടെ. ഇപ്പോൾ ഫെനർബചെ ആണ് ഫ്രെഡിനായി രംഗത്ത് വന്നിരിക്കുന്നത്. 15 മില്യൺ പൗണ്ട് ആണ് ഫ്രെഡിനായി തുർക്കി ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ വെച്ചിരിക്കുന്നത്. ഈ ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വീകരിക്കും എന്നാണ് സൂചന. ഫ്രെഡ് തുർക്കിയിലേക്ക് പോകാൻ ഒരുക്കമാണ്.

മാഞ്ചസ്റ്റർ 23 05 18 12 31 19 167

ഗലറ്റസറെ നേരത്ത്ർ താരത്തിനായി യുണൈറ്റഡിനെ സമീപിച്ചിരുന്നു. എന്നാൽ വാഗ്ദാനം ചെയ്ത ട്രാൻസ്ഫർ ഫീ കുറവായതിനാൽ യുണൈറ്റഡ് ആ ഓഫർ സ്വീകരിച്ചില്ല.

മധ്യനിരയിലേക്ക് വലിയ താരങ്ങളെ എത്തിക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് താരങ്ങളെ വിറ്റാൽ മാത്രമെ ട്രാൻസ്ഫറിനുള്ള ഫണ്ട് ആവുകയുള്ളൂ. ഫ്രെഡും ബാൻഡെബീലും ക്ലബ് വിട്ടാൽ യുണൈറ്റഡ് അമ്രബതിനെ ടീമിലേക്ക് എത്തിക്കും. എറിക് ടെൻ ഹാഗിന് കീഴിൽ ഫ്രെഡിന്റെ പ്രകടനങ്ങൾ മെച്ചപ്പെട്ടു എങ്കിലും യുണൈറ്റഡ് കസെമിറോക്ക് പറ്റിയ ഒരു മധ്യനിര കൂട്ടാളിയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കുന്നത്. 30കാരനായ ഫ്രെഡ് 2018 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. എന്നാൽ സ്ഥിരമായി മികച്ച പ്രകടനങ്ങൾ ടീമിനായി നടത്താൻ ഫ്രെഡിന് ആയിട്ടില്ല.