ചെൽസിയിൽ കളിക്കുന്ന ഫുട്ബോൾ ബാഴ്സയിലേതല്ലല്ലോ, ബെൽജിയം കീപ്പർക്ക് മറുപടിയുമായി ഗ്രീസ്മെൻ

- Advertisement -

ഫ്രാൻസിന്റെ സെമിയിലെ കളിയെ വിമർശിച്ച ബെൽജിയൻ ഗോൾകീപ്പർക്ക് മറുപടിയുമായി ഫ്രഞ്ച് ഫോർവേഡ് അന്റോണിയോ ഗ്രീസ്മെൻ. ഫ്രാൻസ് സെമിയിൽ ഡിഫൻഡു ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഇങ്ങനെ ജയിക്കുന്നത് നാണക്കേടാണെന്നും ചെൽസി താരങ്ങൾ കൂടിയായ ഗോൾകീപ്പർ കോർതുവയും ഫോർവേഡ് ഹസാർഡും പറഞ്ഞിരുന്നു. ഇരുവരോടും ചെൽസിയിൽ നിങ്ങൾ ഫുട്ബോൾ ഓർക്കു എന്നാണ് ഗ്രീസ്മെൻ പറഞ്ഞത്.

ചെൽസിയിൽ കോർതുവ കളിക്കുന്നത് ബാഴ്സലോണയിലെ പോലെയുള്ള ഫുട്ബോൾ അല്ല എന്നാണ് എന്റെ അറിവ്. എങ്ങനെ ജയിച്ചു എന്ന് ഞാൻ നോക്കില്ല. ബെൽജിയത്തിന്റെ തോൽവി ഉറപ്പിക്കുക എന്നെ സെമിയിൽ ലക്ഷ്യമുണ്ടായിരുന്നുള്ളൂ എന്നും ഗ്രീസ്മെൻ പറഞ്ഞു. സെമിയിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫ്രാൻസ് ബെൽജിയത്തെ തോൽപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement