മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ പോയിരുന്ന അലക്സ് ടെല്ലസും എറിക് ബയിയും ക്ലബിൽ തിരികെയെത്തി എങ്കിലും ഇരുവർക്കും ടെൻ ഹാഗിന്റെ ടീമിൽ സ്ഥാനം ഉണ്ടാകില്ല. ടെം ഹാഗും മാഞ്ചസ്റ്റർ യുണൈറ്റഡും ഇരുവരെയും വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ യുണൈറ്റഡ് ഇരുവരെയും പ്രീസീസൺ ടൂറിൽ ഉൾപ്പെടുത്തില്ല. ഇരുവരെയും വിൽക്കാനുള്ള ശ്രമങ്ങൾ യുണൈറ്റഡ് തുടരും. ഇരുവരും കാരിംഗ്ടണിൽ പരിശീലനം തുടരും.
ഫ്രഞ്ച് ക്ലബായ മാഴ്സെയിൽ ആയിരുന്നു സെന്റർ ബാക്ക് എറിക് ബയി ലോണിൽ കളിച്ചിരുന്നത്. എറിക് ബയിയെ വാങ്ങേണ്ട എന്ന് മാഴ്സെ തീരുമാനിച്ചിരുന്നു. ബൈ ക്ലോസ് ഉണ്ടായിരുന്നു എങ്കിലും മാഴ്സെ താരത്തിന്റെ പ്രകടനത്തിൽ തൃപ്തരായിരുന്നില്ല. 2024വരെയുള്ള കരാർ ബയിക്ക് മാഞ്ചസ്റ്ററിൽ ഉണ്ട്. ബയി 2016ൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത് .യുണൈറ്റഡ് കരിയറിൽ ഉടനീളം ബയിക്ക് പരിക്ക് വലിയ പ്രശ്നമായിരുന്നു.
ടെല്ലസ് സ്പാനിഷ് ക്ലബായ സെവിയ്യയിൽ ആയിരുന്നു കളിച്ചത്. ആയി ഈ കാര്യത്തിൽ യുണൈറ്റഡ് ധാരണയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൂന്ന് സീസൺ മുമ്പ് എത്തിയ ടെല്ലസിന് ഇതുവരെ അധികം അവസരങ്ങൾ ക്ലബിൽ ലഭിച്ചിരുന്നില്ല. പോർച്ചുഗൽ ക്ലബായ പോർട്ടോയിൽ നിന്നാണ് അലക്സ് ടെലെസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. താരത്തിന് ഇനിയും ഒരു വർഷത്തെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ബാക്കിയുണ്ട്.