ലൂണ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ 10ആം നമ്പർ!!

Newsroom

Picsart 22 12 26 21 24 49 860
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ആരാധകരുടെ പ്രിയപ്പെട്ട താരം അഡ്രിയാൻ ലൂണക്ക് ക്ലബിൽ പുതിയ ജേഴ്സി നമ്പർ. ലൂണ പുതിയ സീസണിൽ 10ആം നമ്പർ അണിയും എന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ സീസൺ വരെ ഖാബ്ര ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പത്താം നമ്പർ. ഖാബ്ര ഈസ്റ്റ് ബംഗാളിലേക്ക് പോയതോടെയാണ് ആ ജേഴ്സി ഒഴിഞ്ഞത്‌. ലൂണ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിൽ നമ്പർ 20 ജേഴ്സി ആയിരുന്നു അണിഞ്ഞിരുന്നത്.

ലൂണ 23 03 10 21 12 21 092

താരം ഇപ്പോൾ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പ്രീസീസൺ പരിശീലനത്തിലാണ്. പരിശീലന ജേഴ്സിയിലും ലൂണയുടെ നമ്പർ 10ആയിരുന്നു. ലൂണ അവസാന രണ്ടു സീസണായി ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ 2 സീസണിലെയും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും ലൂണ ആയിരുന്നു.

കഴിഞ്ഞ സീസണിൽ ആകെ 20 മത്സരങ്ങളിൽ കളിച്ച ലൂണ 4 ഗോളുകൾ നേടിയിരുന്നു. മികച്ച 6 അസിസ്റ്റുകളും ലൂണ നൽകി. തന്റെ ടീമായ ബ്ലാസ്റ്റേഴ്സിനെ ഒരിക്കൽ കൂടി പ്ലേഓഫിലെത്താനും ലൂണ സഹായിച്ചു.