ടോട്ടനം വിട്ട ബെർഗ്വൈൻ ഇനി അയാക്സിൽ

20220705 233131

ടോട്ടനത്തിന്റെ വിങ്ങർ ആയ സ്റ്റീവൻ ബെർഗ്വൈനെ അയാക്സ് സ്വന്തമാക്കി. അയാക്സ് ബെർഗ്വൈനായി 30 മില്യൺ ട്രാൻസ്ഫർ ഫീ ആയി നൽകും. ദീർഘകാല കരാർ ആണ് താരം അയാക്സിൽ ഒപ്പുവെക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനവും ഉടൻ വരും.

അന്റോണിയോ കോണ്ടെയുടെ ഇഷ്ട താരങ്ങളിൽ ഒരാൾ അല്ല ബെർഗ്വൈൻ എന്നതാണ് താരം ക്ലബ് വിടാനുള്ള കാരണം. പെരിസിചിന്റെ വരവും ബെർഗ്വൈന് പ്രശ്നമായി. ഡച്ച് ക്ലബായ പി എസ് വി ഐന്തോവനിൽ നിന്നായിരുന്നു സ്പർസിലേക്ക് ബെർഗ്വൈൻ എത്തിയത്.

24കാരനായ താരത്തിനായി 30 മില്യൺ അന്ന് ടോട്ടൻഹാം ചിലവഴിച്ചിരുന്നു. ഇപ്പോൾ അതേ 30 മില്യൺ തന്നെ താരത്തെ വിൽക്കാൻ സ്പർസിനായി. 2014 മുതൽ പി എസ് വിയിൽ ഉണ്ടായിരുന്ന ബെർഗ്വൈൻ അവരുടെ വൈരികളായ അയാക്സിലേക്ക് പോകുന്നത് കൗതുകം ഉണർത്തും. ഹോളണ്ട് ദേശീയ ടീമിലേക്ക് എത്തേണ്ടതിനാൽ അയാക്സിൽ പോകുന്നത് ആകും ബെർഗ്വൈനും നല്ലത്.