നിരാശ, ചൈനയ്ക്കെതിരെയും ഇന്ത്യയ്ക്ക് സമനില

Sports Correspondent

Indiawomenhockey
Download the Fanport app now!
Appstore Badge
Google Play Badge 1

വനിത ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിലും സമനില. ഇന്ന് നടന്ന മത്സരത്തിൽ ചൈനയോട് ഇന്ത്യ 1-1 എന്ന നിലയിൽ സമനില വഴങ്ങുകയായിരുന്നു. മത്സരത്തിന്റെ 25ാം മിനുട്ടിൽ ചൈനയാണ് മത്സരത്തിൽ മുന്നിലെത്തിയത്. ആദ്യ പകുതിയിൽ ഈ ലീഡുമായി ചൈന മുന്നിലായിരുന്നു.

രണ്ടാം പകുതിയിൽ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കായി ഗോള്‍ നേടിയ വന്ദന കടാരിയ തന്നെയാണ് ചൈനയ്ക്കെതിരെയും ഇന്ത്യയ്ക്ക് ആശ്വാസം നൽകിയ ഗോള്‍ സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും സമാനമായ സ്കോര്‍ ലൈനിൽ സമനിലയിൽ പിരിഞ്ഞിരുന്നു.