ദക്ഷിണാഫ്രിക്കൻ സ്ട്രൈക്കറെ ബ്രൈറ്റൺ സ്വന്തമാക്കി

- Advertisement -

ദക്ഷിണാഫ്രിക്കൻ സ്ട്രൈക്കറായ പേർസി ടോയെ ബ്രൈറ്റൺ സ്വന്തമാക്കി‌. നാലു വർഷത്തെ കരാറിനാണ് പേർസി ബ്രൈറ്റണിലേക്ക് എത്തുന്നത്. ദക്ഷിണാഫ്രിക്കൻ ക്ലബായ സണ്ഡൗൺസിൽ നിന്നാണ് പേർസി ഇംഗ്ലണ്ടിലേക്ക് വരുന്നത്. യൂറോപ്പിൽ താരത്തിന്റെ ആദ്യ ക്ലബാകും ബ്രൈറ്റൺ.

യൂറോപ്പിൽ ആദ്യമായതു കൊണ്ട് തന്നെ പേർസിയെ ലോണിൽ അയക്കാനാണ് ബ്രൈറ്റൺ തീരുമാനിച്ചിരിക്കുന്നത്. സൺ ഡൗൺസിനൊപ്പം മൂന്ന് ദക്ഷിണാഫ്രിക്കൻ ലീഗ് കിരീടം താരം നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കായി 12 മത്സരങ്ങളും കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ദക്ഷിണാഫ്രിക്കൻ പ്ലയർ ഓഫ് ദി ഇയറാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement