സ്പിന്‍ കുരുക്കില്‍ വീണ് ശ്രീലങ്ക, കേശവ് മഹാരാജിനു 8 വിക്കറ്റ്

- Advertisement -

ശ്രീലങ്കയ്ക്കെതിരെ കൊളംബോ ടെസ്റ്റില്‍ ആധിപത്യം ഉറപ്പാക്കി ദക്ഷിണാഫ്രിക്ക. കേശവ് മഹാരാജിന്റെ 8 വിക്കറ്റ് നേട്ടമാണ് ആതിഥേയരെ പിന്നോട്ടടിച്ചത്. മികച്ച തുടക്കം നല്‍കിയ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ക്ക് ശേഷം ശ്രീലങ്ക തകര്‍ന്നടിയുകയായിരുന്നു. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ലങ്ക 277/9 എന്ന നിലയിലാണ്. 86 ഓവറുകള്‍ പിന്നിടുമ്പോള്‍ ലങ്കയ്ക്കായി 16 റണ്‍സുമായി അകില ധനന്‍ജയയും 5 റണ്‍സ് നേടി രംഗന ഹെരാത്തുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

32 ഓവറുകള്‍ എറിഞ്ഞ കേശവ് മഹാരാജ് 116 റണ്‍സാണ് വഴങ്ങിയാണ് 8 ശ്രീലങ്കന്‍ വിക്കറ്റുകള്‍ നേടിയത്. കാഗിസോ റബാഡ ഒരു വിക്കറ്റും നേടി. ഒന്നാം വിക്കറ്റില്‍ 116 റണ്‍സ് നേടിയ ശേഷമാണ് ഓപ്പണിംഗ് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ക്കാനായത്. 53 റണ്‍സ് നേടിയ ദിമുത് കരുണാരത്നേയാണ് ആദ്യം പുറത്തായത്.

രണ്ടോവറുകള്‍ക്ക് ശേഷം ധനുഷ്ക ഗുണതിലകയെ പുറത്താക്കി കേശവ് മഹാരാജ് തന്റെ രണ്ടാം വിക്കറ്റും നേടി. ധനന്‍ജയ ഡിസില്‍വ 60 റണ്‍സ് ആണ് ശ്രീലങ്കന്‍ ഇന്നിംഗ്സിന്റെ ടോപ് സ്കോറര്‍. 22 റണ്‍സ് നേടിയ റോഷെന്‍ സില്‍വയെ കാഗിസോ റബാഡ പുറത്താക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement