റാമി ബെൻസെബൈനി ഡോർട്മുണ്ടിന്റെ ആദ്യ സൈനിംഗ്

Newsroom

2023/24 സീസണിലേക്കുള്ള ആദ്യ പുതിയ സൈനിംഗ് ബൊറൂസിയ ഡോർട്ട്മുണ്ട് പൂർത്തിയാക്കി. അൾജീരിയൻ ദേശീയ താരം റാമി ബെൻസെബൈനി ആണ് (28) ലീഗിലെ എതിരാളികളായ ബൊറൂസിയ മോൻചെൻഗ്ലാഡ്ബാച്ചിൽ നിന്ന് ഡോർട്മുണ്ടിൽ എത്തുന്നത്‌. ഫ്രീ ട്രാൻസ്ഫറിൽ എത്തുന്ന താരം നാല് വർഷത്തെ കരാർ ഡോർട്മുണ്ടിൽ ഒപ്പുവെച്ചു.

Picsart 23 06 05 23 44 51 772

“റാമി മികച്ച കളിക്കാരനാണ്, ബുണ്ടസ്‌ലിഗ, ഫ്രഞ്ച് ലീഗ് 1, ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് എന്നിവയിൽ ധാരാളം ദേശീയ അന്തർദേശീയ അനുഭവങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്,” ബിവിബി കായിക ഡയറക്ടർ സെബാസ്റ്റ്യൻ കെഹൽ റാമിയുടെ സൈമിംഗിനെ കുറിച്ചായി പറഞ്ഞു.

ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിനായി 95 ബുണ്ടസ്ലിഗ മത്സരങ്ങളിൽ നിന്ന് 19 ഗോളുകൾ ഈ ലെഫ്റ്റ് ബാക്ക് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ, ബെൻസെബൈനി തന്റെ 28 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും 2 അസിസ്റ്റും സംഭാവന ചെയ്തു.