കാന്റെയ്ക്ക് ആയും സൗദിയിൽ നിന്ന് ഓഫറുകൾ

Newsroom

Picsart 23 06 06 00 34 17 783
Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി മിഡ്ഫീൽഡർ എൻ’ഗോലോ കാന്റെയും ക്ലബുമായുള്ള ചർച്ചകൾ മുന്നോട്ട് പോകുന്നില്ല എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ചെൽസിയിൽ പുതിയ കരാർ ഒപ്പുവെക്കുനതിന് അടുത്ത് കാന്റെ എത്തിയിരുന്നു. എന്നാൽ താരത്തിന് വീണ്ടും പരിക്കേറ്റതോടെ കാന്റെയുമായുള്ള ചർച്ചകൾ ചെൽസി തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. ഈ അവസരം മുതലെടുക്കാൻ സൗദി അറേബ്യൻ ക്ലബുകൾ ശ്രമിക്കുന്നതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

കാന്റെ 23 02 22 20 39 31 932

കാന്റെയ്ക്ക് മുന്നിൽ ഓഫർ സമർപ്പിക്കാൻ ഒരുങ്ങുകയാണ് അൽ നസറും അൽ ഇത്തിഹാദും. ഇരു ക്ലബുകളുടെയും ഓഫർ കാന്റെ പരിശോധിക്കും. ഫ്രഞ്ചുകാരന്റെ ചെൽസിയിലെ കരാർ നിലവിലെ സീസണിന്റെ അവസാനത്തോടെ തീരും.

പരിക്കിനെത്തുടർന്ന് കാന്റെ ഇപ്പോഴും പുറത്തിരിക്കുകയാണ്. ഈ സീസൺ തുടക്കം മുതൽ കാന്റെ പരിക്കിന്റെ പിടിയിലായിരുന്നു. 2016ൽ ക്ലബിൽ ചേർന്നതു മുതൽ ചെൽസിയുടെ ഒരു പ്രധാന കളിക്കാരനാണ് കാന്റെ, രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ, എഫ്എ കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നിവ നേടാൻ അവരെ അദ്ദേഹം സഹായിച്ചു.