ഡീൻ ഹെൻഡേഴ്സൺ മാഞ്ചസ്റ്ററിലേക്ക് തിരികെ വരില്ല, നോട്ടിങ്ഹാം ഫോറസ്റ്റിൽ സ്ഥിര കരാർ ഒപ്പുവെക്കും

Newsroom

Picsart 23 06 05 21 26 59 531
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്സൺ നോട്ടിങ്ഹാം ഫോറസ്റ്റിൽ സ്ഥിരകരാറിൽ സ്വന്തമാക്കും. ഡീൻ ഹെൻഡേഴ്സന്റെ നോട്ടിങ്ഹാമിലെ ലോൺ കരാർ അവസാനിച്ചു എങ്കിലും താരം യുണൈറ്റഡിൽ വരാനോ അവിടെ തുടരാനോ ആഗ്രഹിക്കുന്നില്ല. താരം ക്ലബ് വിടാൻ ആണ് ആഗ്രഹിക്കുന്നത്‌.

ഡീൻ 23 06 05 21 27 16 036

ഡീനിന്റെ കരാറിൽ ലോണിന് അവസാനം താരത്തെ വാങ്ങാൻ ഫോറസ്റ്റിന് വ്യവസ്ഥയില്ല‌. എങ്കിലും ഇപ്പോൾ യുണൈറ്റഡും ഷെഫീൽഡും ഒരു ട്രാൻസ്ഫർ തുക ചർച്ച ചെയ്യുകയാണ്. 40 മില്യൺ യൂറോയോളം മാഞ്ചസ്റ്റർ യുണൈറ്റഡ് ഡീൻ ഹെൻഡേഴ്സിനായി ആവശ്യപ്പെടുന്നുണ്ട്. ഈ ട്രാൻസ്ഫർ നീക്കം ഉടൻ പൂർത്തിയാകും എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡി ഹിയയുടെ കരാർ പുതുക്കാനും വേറെ ഒരു പുതിയ ഗോൾ കീപ്പറെ സൈൻ ചെയ്യാനും ശ്രമിക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ഡീൻ ഹെൻഡേഴ്സൺ.