മൊഹമ്മദൻ സ്പോർടിങ് ഒരു യുവതാരത്തെ കൂടെ സ്വന്തമാക്കി. 24കാരനായ രാഹുൽ പാസ്വാൻ ആണ് മൊഹമ്മദൻസിൽ എത്തുന്നത്. താരം ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. ഈസ്റ്റ് ബംഗാളിൽ നിന്നാണ് രാഹുൽ ഇപ്പോൾ മൊഹമ്മദൻസിൽ എത്തിയത്. കഴിഞ്ഞ സീസണിൽ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ബി എസ് എസിനായും രാഹുൽ കളിച്ചിരുന്നു. ഈസ്റ്റ് ബംഗാൾ സ്ക്വാഡിൽ ഉണ്ടായിരുന്നു എങ്കിലും ആകെ ഒരു മത്സരം മാത്രമേ താരം ഐ എസ് എല്ലിൽ കളിച്ചുരുന്നുള്ളൂ. അറ്റാക്കിംഗ് താരമായ രാഹുൽ മുമ്പ് അരക്ക് വേണ്ടിയും കലിഗട്ട് മിലാൻ സംഗക്ക് ആയും കളിച്ചിട്ടുണ്ട്.