39കാരനായ സ്റ്റെക്ലൻബർഗിന് അയാക്സിൽ പുതിയ കരാർ

Newsroom

39കാരനായ ഗോൾ കീപ്പർ സ്റ്റെക്ലൻബർഗ് അയാക്സിൽ കരാർ പുതുക്കി. ഒരു വർഷത്തെ പുതിയ കരാറാണ് അദ്ദേഹം അയാക്സിൽ ഒപ്പുവെച്ചത്. 2020ൽ ആയിരുന്നു സ്റ്റെക്ലൻബർഗ് അയാക്സിലേക്ക് തിരികെയെത്തിയത്. അയാക്‌സിന്റെ യൂത്ത് അക്കാദമിയുടെ ഉൽപ്പന്നമാണ് സ്റ്റെക്ലൻബർഗ്. 2002-നും 2011-നും ഇടയിൽ ആണ് ആദ്യമായി സ്റ്റെക്ലൻബർഗ് അയാക്സിൽ കളിച്ചത്.

അയാക്‌സിനായി അദ്ദേഹം ഇതുവരെ 311 ഔദ്യോഗിക മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അയാക്‌സിനൊപ്പം അഞ്ച് തവണ ലീഗ് ജേതാവ് ആകാനും അദ്ദേഹത്തിനായി (2002, 2004, 2011, 2021, 2022), കെഎൻവിബി കപ്പ് നാല് തവണയും (2006, 2007, 2010, 2021), യൊഹാൻ ക്രൈഫ് ഷീൽഡ് നാല് തവണയും (2002), 2005, 2006, 2007) സ്റ്റെക്ലൻബർഗ് നേടി.