അലിസണ് ശേഷമുള്ള കഷ്ടകാലം അവസാനിപ്പിക്കാൻ റോമക്ക് പുതിയ കീപ്പർ

അലിസൺ പോയ ശേഷം ഗോൾ കീപ്പിംഗ് സ്ഥാനത്ത് ദയനീയ പ്രകടങ്ങൾ കാണേണ്ടി വന്ന് മനം മടുത്ത റോമ പുതിയ ഗോൾ കീപ്പറെ എത്തിക്കുന്നു. റയൽ ബെറ്റിസിന്റെ ഗോൾ കീപ്പറായ പോ ലോപസാകും റോമയിൽ എത്തുക. റോമയുടെ ഒന്നാം നമ്പറായി ലോപസ് മാറും. ഇപ്പോഴുള്ള ഒന്നാം നമ്പർ ഒൽസെൺ കഴിഞ്ഞ സീസണിൽ ദയനീയ പ്രകടനങ്ങളായിരുന്നു കാഴ്ചവെച്ചത്.

ഏകദേശം 20 മില്യണാകും ലോപസിനായി റോമ വിലവഴിക്കുക. 20 മില്യണൊപ്പം ബെറ്റിസ് താരം ടോണി സനാബ്രിയക്ക് മേൽ റോമയ്ക്ക് ഉള്ള 50ശതമാനം സെയിൽസ് റൈറ്റും റോമ ബെറ്റിസിന് നൽകും. ഇതോടെ റോമയുടെ ഗോൾ കീപ്പിംഗ് പ്രശ്നങ്ങൾക്ക് അവസാനമാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മുമൊ എസ്പാനിയോളിന്റെയും ടോട്ടൻഹാമിന്റെയും വല കാത്തിട്ടുള്ള താരമാണ് ലോപസ്‌. സ്പെയിൻ ദേശീയ ടീമിനായും ലോപസ് കളിച്ചിട്ടുണ്ട്.