പി എസ് ജി താരം ലാലിഗയിലേക്ക്

പി എസ് ജിയുടെ ലെഫ്റ്റ് ബാക്ക് യൂറി ബെർചിചെ സ്പാനിഷ് ലീഗിലേക്ക് തിരിച്ചെത്തി. 28കാരനായ യൂറിയെ അത്ലറ്റിക്ക് ക്ലബാണ് സ്വന്തമാക്കിയിരിക്കുന്നത്. 2022 വരെയുള്ള കരാറിലാണ് താരം അത്ലറ്റിക്ക് ബിൽബാവോയുമായി കരാർ ഒപ്പിട്ടത്. വെള്ളിയാഴ്ച താരത്തെ ആരാധകർക്ക് മുന്നിൽ ഔദ്യോഗികമായി അവതരിപ്പിക്കും. 100 മില്യൺ റിലീഷ് ക്ലോസാണ് താരത്തിന്റെ കരാറിൽ അത്ലറ്റിക്ക് ക്ലബ് വെച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം റിയൽ സോസിഡാഡിൽ നിന്നാണ് യൂറി പി എസ് ജിയിലേക്ക് എത്തിയത്. 22 മത്സരങ്ങൾ മാത്രമെ പി എസ് ജിയിൽ താരത്തിന് കളിക്കാനായുള്ളൂ. മുമ്പ് ഐബറിലും ടോട്ടൻഹാമിലും താരം കളിച്ചിട്ടുണ്ട്. അത്ലറ്റിക്ക് ബിൽബാവോയുടെ അക്കാദമിയിൽ 2005ൽ യൂറി കളിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നാപോളി ഗോൾ കീപ്പറെ ടീമിലെത്തിച്ചു, ഇരട്ട സൈനിംഗുമായി മിലാൻ

യുവേഫയുടെ വിലക്കിന് പിന്നാലെ മിലാന്റെ ഇരട്ട സൈനിങ്‌ ഒഫീഷ്യലായി പുറത്ത് വന്നു. നാപോളിയുടെ ഗോൾ കീപ്പർ പെപ്പെ റെയ്നയും സാംപ്‌ടോറിയയുടെ ലെഫ്റ്റ് ബാക്ക് ഇവാൻ സ്ട്രിനിച്ചുമാണ് മിലാനിലേക്കെത്തിയത്. സീരി എയുടെ വെബ്‌സൈറ്റ് പ്രകാരം ഫ്രീ ട്രാൻസ്ഫെറിലാണ് ഇരു താരങ്ങളും മിലാനിലേക്കെത്തിയത്.

ക്രൊയേഷ്യൻ താരമായ ഇവാൻ സ്ട്രിനിച്ച് 2015 ലാണ് സീരി എ യിലേക്കെത്തുന്നത്. നാപോളിയിൽ രണ്ടു വർഷം തുടർന്ന ഇവാൻ സ്ട്രിനിച്ച് പിന്നീടാണ് സാംപ്‌ടോറിയയിലേക്ക് മാറിയത്. റഷ്യൻ ലോകകപ്പിൽ ക്വാർട്ടർ ഉറപ്പിച്ച ക്രൊയേഷ്യൻ ടീമിൽ അംഗമാണ് ഇവാൻ സ്ട്രിനിച്ച്.

വെറ്ററൻ സ്പാനിഷ് താരമായ പെപ്പെ റെയ്ന ലിവർപൂളിൽ നിന്നും ലോണിലാണ് സീരി എ യിൽ എത്തുന്നത്. പിന്നീട് ബയേണിന്റെ താരമായ പെപ്പെ റെയ്ന ഒരു സീസണ് ശേഷം നാപോളിയിൽ തിരിച്ചെത്തി. ബോസ്‌മാൻ ട്രാൻസ്ഫെറിലാണ് ഇരു താരങ്ങളും മിലാനിൽ എത്തിയത്. പെപ്പെ റെയ്ന രണ്ടു വർഷത്തേക്കും ഇവാൻ സ്ട്രിനിച്ച് മൂന്നു വർഷത്തെ കരാറുമാണ് ഒപ്പിട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബൗണ്മതിന്റെ ആദ്യ സൈനിങ് ഇരുപതുകാരൻ

ഈ സമ്മറിലെ ആദ്യ സൈനിംഗ് ബൗണ്മത് പൂർത്തിയാക്കി. 20കാരനായ എഡ്ഡി ഹോവിനെയാണ് ബോണ്മത് സ്വന്തമാക്കിയിരിക്കുന്നത്. ഷെഫീൽഡ് യുണൈറ്റഡിൽ നിന്നാണ് താരം ബൗണ്മതിലേക്ക് എത്തുന്നത്. ഷെഫീൽഡിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരം 2016ൽ സീനിയർ ഡെബ്യൂട്ട് നടത്തിയിരുന്നു.

ഇതുകരെ 37 മത്സരങ്ങൾ ഷെഫീൽഡിന്റെ മധ്യനിരയിൽ കളിച്ച എഡ്ഡി മൂന്ന് ഗോളുകളും നേടിയിട്ടുണ്ട്. ബൗണ്മതിന്റെ ആദ്യ മത്സരത്തിൽ തന്നെ എഡ്ഡിയുടെ പ്രീമിയർ ലീഗ് അരങ്ങേറ്റവും നടന്നേക്കാം. കാർഡിഫ് സിറ്റിയുമായാണ് ബോണ്മതിന്റെ ഈ സീസണിലെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അർജന്റീനിയൻ താരത്തെ സ്വന്തമാക്കി സീരി എ ക്ലബ്

അർജന്റീനിയൻ താരമായ ലൂക്കാസ് കാസ്‌ട്രോയെ സീരി എ ക്ലബായ കാഗ്ലിയാരി സ്വന്തമാക്കി. ചീവൊയിൽ നിന്നുമാണ് ഈ മധ്യ നിര താരത്തിനെ കാഗ്ലിയാരി ടീമിലെത്തിച്ചത്. ജൂൺ 2021 വരെയാണ് കാസ്‌ട്രോയുടെ കരാർ. അർജന്റീനയിലെ റേസിംഗ് ക്ലബ്ബിൽ കാസ്‌ട്രോയെ എത്തിച്ചത് നിലവിലെ അത്ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡിയാഗോ സിമിയോണിയാണ്.

2012 മുതൽ ലൂക്കാസ് കാസ്‌ട്രോ ഇറ്റലിയിലുണ്ട്. കാറ്റാണിയ്ക്ക് വേണ്ടി ഇറ്റലിയിലെത്തിയ കാസ്‌ട്രോ മൂന്നു വർഷത്തിന് ശേഷം ചീവോയിലെത്തി. ചീവോയ്ക്ക് വേണ്ടി 95 മത്സരങ്ങളിൽ 12 ഗോളുകളും 11 അസിസ്റ്റുകളും കാസ്‌ട്രോ നേടിയിട്ടുണ്ട് .

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇരട്ട സൈനിംഗുമായി വോൾവ്സ്

കഴിഞ്ഞ സീസണിൽ വോൾവ്സിൽ ലോണിൽ എത്തിയ രണ്ട് യുവതാരങ്ങളെയും സ്ഥിരമായുള്ള കരാറിൽ വോൾവ്സ് സ്വന്തമാക്കി‌. ലിയോ ബൊനാറ്റിനിയും റൂബൻ വനാഗെരെയുമാണ് വോൾവ്സിൽ പുതിയ കരാർ ഒപ്പിട്ടത്. ഇരുവരും കഴിഞ്ഞ‌ സീസണിൽ ലോണിൽ എത്തിയതായിരുന്നു വോൾവ്സ്. വോൾവ്സിന്റെ പ്രീമിയർ ലീഗിലേക്കുള്ള പ്രമോഷനിൽ ഇരുവരും പങ്കുവഹിച്ചിരുന്നു.

സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിൽ നിന്നാണ് ബൊനാറ്റിനി എത്തുന്നത്. 24കാരനായ ബൊനാറ്റിനി 12 ഗോളുകൾ കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ നേടിയിരുന്നു. 19കാരനായ റൂബൻ എ എസ് മൊണോക്കോയിൽ നിന്നാണ് എത്തുന്നത്. സ്പോർടിംഗ് അക്കാദമിയിൽ വളർന്ന താരമാണ് റൂബൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

 ലൂകാസ് മോറ ഇനി സ്പർസിൽ

പി എസ് ജി താരം ലൂക്കാസ് മോറ ഇനി സ്പർസിൽ. 25 മില്യൺ പൗണ്ടിനാണ് ടോട്ടൻഹാം താരത്തെ സ്വന്തമാക്കിയത്. സെവിയ്യ, നാപോളി അടക്കമുള്ള ടീമുകൾ താരത്തിനായി രംഗത്ത് വന്നിരുന്നെങ്കിലും താരം  പ്രീമിയർ ലീഗിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു. ബ്രസീൽ ദേശീയ താരമായ ലൂക്കാസ് മോറ ബ്രസീലിയൻ ടീമായ സാവോ പോളോക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 25 വയസുകാരനായ മോറ 2013 ലാണ് പി എസ് ജി യിൽ എത്തുന്നത്. 2023 വരെയാണ് താരം സ്പർസുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.

നെയ്മർ, എംബപ്പെ എന്നിവരുടെ വരവോടെ തീർത്തും അവസരങ്ങൾ കുറഞ്ഞ വിങ്ങറായ മോറ ഈ സീസണിൽ വളരെ കുറഞ്ഞ മത്സരങ്ങളിൽ മാത്രമാണ് പി എസ് ജി ക്ക് വേണ്ടി കളിച്ചത്. ചാംപ്യൻസ് ലീഗിൽ കളിക്കാത്തത് കൊണ്ട് തന്നെ താരത്തിന് സ്പർസിനായി ചാംപ്യൻസ് ലീഗിൽ കളിക്കുന്നതിന് തടസം ഉണ്ടാവില്ല. പി എസ് ജി കായി 229 മത്സരങ്ങൾ കളിച്ച താരം 46 ഗോളുകളും 50 അസിസ്റ്റുകളും പാരീസിനായി നേടിയിട്ടുണ്ട്. ബ്രസീലിനായി 35 മത്സരങ്ങൾ കളിച്ച താരം അവർക്കൊപ്പം 2012 ലെ ഒളിമ്പിക്‌സ് മെഡലും സ്വന്തമാക്കിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാൻഡ്രോ റമിറസ് ല ലീഗെയിലേക്ക് മടങ്ങി

പ്രീമിയർ ലീഗിലെ കടുത്ത 6 മാസങ്ങൾക്ക് ശേഷം സാൻഡ്രോ റമിറസ് ല ലീഗെയിലേക്ക് മടങ്ങി. ഏറെ പ്രതീക്ഷകളോടെ എവർട്ടൻ മലാഗയിൽ നിന്ന് കഴിഞ്ഞ ഓഗസ്റ്റിൽ എത്തിച്ച താരം ഗൂഡിസൻ പാർക്കിൽ കാര്യമായി ഒന്നും ചെയ്യാനാവാതെ വന്നതോടെയാണ് ലോണിൽ സെവിയ്യയിലേക്ക് മടങ്ങുന്നത്. ഗൂഡിസൻ പാർക്കിൽ റൊമേലു ലുകാകുവിന് പകരകാരനാവുക എന്ന വലിയ ദൗത്യം പൂർത്തികരിക്കാനാവാതെയാണ് താരം തൽക്കാലത്തേക്ക് ല ലീഗെയിലേക്ക് മടങ്ങുന്നത്. ഈ സീസൺ അവസാനം വരെ താരം സ്‌പെയിനിൽ തുടരും.

എവർട്ടന് വേണ്ടി ഈ സീസണിൽ 16 മത്സരങ്ങൾ കളിച്ച താരം 1 ഗോൾ മാത്രമാണ് നേടിയത്. റൊണാൾഡ് കൂമാൻ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ താരത്തിന് തീർത്തും അവസരങ്ങൾ കുറഞ്ഞു. 22 വയസുകാരനായ താരം ബാഴ്സയുടെ ല മെസിയ അകാദമിയിലൂടെയാണ് വളർന്ന് വന്നത്. 2016-2017 സീസണിൽ മലാഗക്കായി 16 ഗോളുകൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഒബമയാങിന്‌ പകരകാരനാവാൻ ബാത്ശുവായി ഡോർട്ട്മുണ്ടിൽ

ചെൽസിയുടെ സ്‌ട്രൈക്കർ മിച്ചി ബാത്ശുവായി ലോൺ അടിസ്ഥാനത്തിൽ ബൊറൂസിയ ഡോർട്ട് മുണ്ടിന് വേണ്ടി കളിക്കും. ഈ സീസൺ അവസാനം വരെയാണ് താരം ജർമ്മൻ ക്ലബ്ബിനായി ബൂട്ട് കെട്ടുക. ഔബമയാങ് ആഴ്സണലിലേക്ക് ചുവട് മാറിയതോടെയാണ് ബെൽജിയൻ ദേശീയ താരമായ ബാത്ശുവായ്ക്ക് ഡോർട്ട്മുണ്ടിലേക്ക് അവസരം ലഭിച്ചത്. അന്റോണിയോ കോണ്ടെയുടെ ടീമിൽ അവസരങ്ങൾ കുറഞ്ഞതോടെ ലോകകപ്പ് അടുത്ത് നിൽക്കെ കൂടുതൽ അവസരങ്ങൾ താരത്തിന് ജർമ്മനിയിൽ ലഭിച്ചേക്കും.

2016 ഇൽ മാർസെയിൽ നിന്ന് ചെൽസിയിൽ എത്തിയ താരം പക്ഷെ ആദ്യ സീസണിൽ ഡിയാഗോ കോസ്റ്റക്ക് പിറകിലായാണ് ടീമിൽ ഇടം നേടിയത്. പലപ്പോഴും പകരകാരന്റെ സ്ഥാനത്തിറങ്ങി ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും താരത്തിന് പരിശീലകൻ കൊണ്ടേയുടെ വിശ്വാസം ആർജിക്കാനായിരുന്നില്ല. ഈ സീസണിൽ മൊറാത്തയുടെ അഭാവത്തിൽ പോലും താരത്തിന് ആദ്യ ഇലവനിൽ അവസരം ലഭിക്കാതെ വന്നതോടെ ജനുവരിയിൽ താരം ക്ലബ്ബ് വിടുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ഏതാനും പ്രീമിയർ ലീഗ് ക്ലബ്ബ്കൾ താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ജിറൂദ് ചെൽസിയിലേക്ക് വരാൻ കരാർ ആയതോടെ ഡോർട്ട്മുണ്ട് ഔബമായാങിന് പകരക്കാരനായി ബാത്ശുവായിയെ വേണമെന്ന കരാർ വെക്കുകയായിരുന്നു. ഇതോടെ ആഴ്സണലും ചെൽസിയും നടത്തിയ ചർച്ചകൾക്കൊടുവിൽ ജിറൂദിനെ ആഴ്സണൽ നൽകുകയും ബാത്ശുവായിക്ക് ഡോർട്ട്മുണ്ടിൽ അവസരം ഒരുങ്ങുകയുമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജിറൂദ് ഇനി നീല കുപ്പായത്തിൽ, ചെൽസിയിൽ എത്തുന്നത് ബാത്ശുവായിക്ക് പകരക്കാരനായി

ആഴ്സണലിന്റെ ഫ്രഞ്ച് സ്‌ട്രൈക്കർ ഒലിവിയെ ജിറൂദ് ഇനി ചെൽസിയുടെ നീല കുപ്പായമണിയും. ഏറെ നാളായി രണ്ടാം സ്‌ട്രൈക്കറെ തിരയുന്ന ചെൽസി എഡിൻ സെക്കോയെ വാങ്ങാൻ പറ്റാതെ വന്നപ്പോഴാണ് ആഴ്സണൽ സ്‌ട്രൈക്കറെ വാങ്ങാൻ തീരുമാനിച്ചത്. പ്രീമിയർ ലീഗിൽ മികച്ച അനുഭവസമ്പത്തുള്ള താരം ചാംപ്യൻസ് ലീഗിൽ അടക്കം ചെൽസിക്ക് മുതൽ കൂട്ടായേക്കും എന്നാണ് നീലപടയുടെ പ്രതീക്ഷ. മിച്ചി ബാത്ശുവായിയെ കോണ്ടേ വേണ്ട രീതിയിൽ ഉപയോഗിക്കാൻ പറ്റാതെ വന്നതോടെയാണ് ചെൽസി പുതിയ സ്‌ട്രൈക്കറെ തേടിയത്. താരത്തിന്റെ വരവോടെ മൊറാത്തയുടെ ഫോമും മികച്ചതാക്കാൻ പറ്റുമെന്നാണ് കൊണ്ടേയുടെ പ്രതീക്ഷ. ജിറൂദ് എത്തുന്നതോടെ ബാത്ശുവായി ലോണിൽ ഡോർട്ട്മുണ്ടിലേക്ക് പോകും. ഒന്നര വർഷത്തെ കരാറിലാണ് താരം നീല പടയുമായി കരാർ ഒപ്പിട്ടത്.

ഏതാണ്ട് 18 മില്യൺ പൗണ്ടിനാണ് താരം ചെൽസിയിൽ എത്തുന്നത്. ഒബാമയങ്ങിന്റെ വരവോടെ ആഴ്സണലിൽ ഇടം ഇല്ലാതാവുമെന്ന അവസ്ഥയിൽ ജിറൂദ് ലണ്ടനിൽ തന്നെ മറ്റൊരു ക്ലബ്ബിലേക്ക് മാറാം എന്ന അവസരത്തിന് അനുകൂലമായതോടെയാണ് ഡീൽ തീരുമാനമായത്.
2012 ഇൽ ഫ്രഞ്ച് ക്ലബ്ബായ മോണ്ടെപില്ലെറിൽ നിന്ന് ആഴ്സണലിൽ എത്തിയ താരം ഇതുവരെ ക്ലബ്ബിനായി 180 മത്സരങ്ങളിൽ നിന്ന് 73 ഗോളുകൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓബ്മയാങ്ങ് ഇനി ഗണ്ണർ

ബൊറൂസിയ ഡോർട്ട്മുണ്ട് സ്‌ട്രൈക്കർ പിയറി എമെറിക് ഓബ്മയാങ്ങ് ഇനി ആഴ്സണലിന് വേണ്ടി കളിക്കും. ക്ലബ്ബ് റെക്കോർഡ് തുകയ്ക്കാണ് ഗണ്ണേഴ്‌സ് താരത്തെ ലണ്ടനിൽ എത്തിച്ചത്. ഏതാണ്ട് 60 മില്യൺ പൗണ്ടിനാണ് കരാർ. അലക്‌സി സാഞ്ചസ് ക്ലബ്ബ് വിട്ടതോടെ ഒരു അറ്റാക്കിങ് കളിക്കാരനെ ആവശ്യമായി വന്നതോടെയാണ് ആഴ്സണൽ ഗാബോണ് രാജ്യാന്തര താരം കൂടിയായ പിയറി എമെറിക് ഓബ്മയാങ്ങിനെ സ്വന്തമാക്കാൻ ശ്രമം തുടങ്ങിയത്. ആഴ്സണലിന്റെ ആദ്യത്തെ രണ്ടു വാഗ്ദാനങ്ങൾ നിരസിച്ച ഡോർട്ട്മുണ്ട് 60 മില്യൺ നൽകാൻ ആഴ്സണൽ തയ്യാറായതോടെ തങ്ങളുടെ സ്റ്റാർ സ്‌ട്രൈക്കറെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. 2021 വരെയാണ് താരത്തിന് ആഴ്സണൽ നൽകിയിരിക്കുന്ന കരാർ.

സമ്മറിൽ തന്നെ താരം ഡോർട്ട് മുണ്ട് വിടുന്നെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും താരം ജർമനിയിൽ തന്നെ തുടരുകയായിരുന്നു. പക്ഷെ അച്ചടക്കത്തിലെ പിഴവുകൾ താരം ആവർത്തിച്ചതോടെ ക്ലബ്ബ് രണ്ടു തവണ താരത്തിനെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു.
മിലാനിലൂടെ സീനിയർ കരിയർ ആരംഭിച്ച താരം സെയ്ന്റ് എറ്റിനെ, ലില്ലെ, മൊണാക്കോ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 2013 ഇൽ ഡോർട്ട് മുണ്ടിൽ എത്തിയ താരം ഇതുവരെ ക്ലബ്ബിനായി 141 ഗോളുകൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്രസീൽ താരം എമേഴ്സൻ ചെൽസിയിൽ

റോമയുടെ ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് എമേഴ്സൻ പാൽമേയ്രി ഇനി ചെൽസിയുടെ നീല കുപ്പായമണിയും. ലെഫ്റ്റ് ബാക്കിനെ ഏറെ നാളായി തിരയുന്ന ചെൽസി ഏതാണ്ട് 17 മില്യൺ പൗണ്ടിനാണ് താരത്തെ സ്വന്തമാക്കിയത്. 4 വർഷത്തെ കരാറിലാണ് താരം ചെൽസിയിലേക്ക് എത്തുന്നത്. മാർക്കോസ് അലോൻസോ മാത്രം ലെഫ്റ്റ് ബാകായുള്ള ചെൽസിക്ക് താരത്തിന്റെ വരവോടെ പ്രതിരോധത്തിൽ കൂടുതൽ കരുത്താവും. നിലവിൽ ഈ സീസണിൽ 16 ഗോളുകൾ മാത്രം വഴങ്ങിയ ചെൽസി നിലവിൽ യൂണൈറ്റഡിനൊപ്പം പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച പ്രതിരോധത്തിൽ ഒന്നാണ്. ബ്രസീൽ അണ്ടർ 17 ദേശീയ ടീമിൽ കളിച്ചിട്ടുണ്ടെങ്കിലും താരത്തിന് ഇതുവരെ സീനിയർ ടീമിൽ അംഗമാവാൻ അവസരം ലഭിച്ചിട്ടില്ല. പിന്നീട് ഇറ്റലിക്ക് വേണ്ടി രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ താരം തായ്യാറാണെന്ന തീരുമാനം എടുക്കുകയായിരുന്നു. പക്ഷെ ഇതുവരെ ഇറ്റലി ദേശീയ ടീമിലും താരത്തിന് ഇടം നേടാനായിട്ടില്ല.

യുവന്റസിന്റെ അലക്‌സ് സാൻഡ്രോകായി ഏറെ ശ്രമം നടത്തിയ ചെൽസി പക്ഷെ യുവന്റസ് താരത്തിന് പകരക്കാരനെ തിരഞ്ഞത്. കഴിഞ്ഞ സീസണിൽ റോമക്കായി മികച്ച പ്രകടനം നടത്തിയ എമേഴ്സൻ നിലവിൽ കാലിനേറ്റ ഗുരുതര പരിക്ക് മാറി ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. ഈ സീസണിൽ കാര്യമായ ഗെയിം ടൈം ഇല്ലാത്ത താരം പക്ഷെ വരും നാളുകളിൽ ചെൽസിക്ക് മുതൽ കൂട്ടാവും എന്ന് തന്നെയാണ് ചെൽസിയുടെ പ്രതീക്ഷ. 23 വയസിനിടയിൽ റോമക്കായി 34 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബ്രസീലിയൻ ക്ലബ്ബായ സാന്റോസിൽ നിന്ന് 2015 ലാണ് എമേഴ്സൻ റോമയിൽ എത്തിയത്.  ചാംപ്യൻസ് ലീഗിൽ റോമക്കായി ഈ സീസണിൽ കളിക്കാത്തത് കാരണം ചെൽസിക്ക് താരത്തെ ചാംപ്യൻസ് ലീഗിൽ കളിപ്പിക്കുന്നതിനും തടസ്സമുണ്ടാവില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബാഴ്സ താരം ജെറാർഡ് ഡെലഫെയു ഇനി വാട്ട്ഫോഡിൽ

ബാഴ്സ വിങ്ങർ ജറാഡ് ഡെലെഫോയു ലോൺ അടിസ്ഥാനത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബായ വാട്ട് ഫോഡിന് വേണ്ടി കളിക്കും. ഈ സീസൺ അവസാനം വരെയാണ് ലോൺ കരാർ. തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബാഴ്സ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലോൺ കാലയളവിൽ താരത്തിന്റെ ശമ്പളം വാട്ട് ഫോർഡ് വഹിക്കുകയും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബാഴ്സക്ക് മറ്റ് ബോണസുകൾ ലഭിക്കുകയും ചെയ്യും.

2003 ഇൽ 9 ആം വയസിൽ ബാഴ്സയുടെ അക്കാദമിയിൽ എത്തിയ താരം നേരത്തെ പ്രീമിയർ ലീഗ് ക്ലബ്ബായ എവർട്ടന് വേണ്ടി കളിച്ചിട്ടുണ്ട്. 2 സീസണുകളിൽ എവർട്ടൻ ജേഴ്സി അണിഞ്ഞ താരത്തെ ഈ സീസണിന്റെ തുടക്കത്തിലാണ് ബാഴ്സ ബൈ ബാക്ക് ക്ളോസ് വഴി വീണ്ടും ക്യാമ്പ് നൂവിൽ എത്തിച്ചത്. മിലാൻ, സെവിയ്യ ക്ലബ്ബികൾക്ക് വേണ്ടിയും താരം ലോൺ അടിസ്ഥാനത്തിൽ കളിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ ഫോം ഇല്ലാതെ കഷ്ടപ്പെടുന്ന വാട്ട്ഫോഡിന് താരത്തിന്റെ വരവ് ആക്രമണത്തിൽ കൂടുതൽ ഓപ്‌ഷൻസ് നൽകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version