പി എസ് ജി താരം ലാലിഗയിലേക്ക്

പി എസ് ജിയുടെ ലെഫ്റ്റ് ബാക്ക് യൂറി ബെർചിചെ സ്പാനിഷ് ലീഗിലേക്ക് തിരിച്ചെത്തി. 28കാരനായ യൂറിയെ അത്ലറ്റിക്ക് ക്ലബാണ് സ്വന്തമാക്കിയിരിക്കുന്നത്. 2022 വരെയുള്ള കരാറിലാണ് താരം അത്ലറ്റിക്ക് ബിൽബാവോയുമായി കരാർ ഒപ്പിട്ടത്. വെള്ളിയാഴ്ച താരത്തെ ആരാധകർക്ക് മുന്നിൽ ഔദ്യോഗികമായി അവതരിപ്പിക്കും. 100 മില്യൺ റിലീഷ് ക്ലോസാണ് താരത്തിന്റെ കരാറിൽ അത്ലറ്റിക്ക് ക്ലബ് വെച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം റിയൽ സോസിഡാഡിൽ നിന്നാണ് യൂറി പി എസ് ജിയിലേക്ക് എത്തിയത്. 22 മത്സരങ്ങൾ മാത്രമെ പി എസ് ജിയിൽ താരത്തിന് കളിക്കാനായുള്ളൂ. മുമ്പ് ഐബറിലും ടോട്ടൻഹാമിലും താരം കളിച്ചിട്ടുണ്ട്. അത്ലറ്റിക്ക് ബിൽബാവോയുടെ അക്കാദമിയിൽ 2005ൽ യൂറി കളിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version