ഒരിയോൾ റോമെയു ബാഴ്‌സയിൽ തിരിച്ചെത്തി; പാബ്ലോ ടോറെ ജിറോണയിൽ

Nihal Basheer

649c803d915a6.r D.773 740
Download the Fanport app now!
Appstore Badge
Google Play Badge 1

സെർജിയോ ബുസ്ക്വറ്റ്സ് ഒഴിച്ചിട്ടു പോയ ഡിഫെൻസിവ് മിഡ്ഫീൽഡർ സ്ഥാനത്തേക്ക് ഒടുവിൽ ബാഴ്‌സലോണ പകരക്കാരനെ എത്തിച്ചു. തങ്ങളുടെ മുൻ അക്കാദമി താരമായിരുന്ന ഒരിയോൾ റോമെയുവിനെയാണ് ബാഴ്‌സ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ജിറോണക്ക് വേണ്ടി ബൂട്ട് കെട്ടിയിരുന്ന താരത്തെ എത്തിക്കാൻ യോ നാലര മില്യൺ യൂറോയോളം ബാഴ്‌സ ചെലവാക്കിയത് ആയാണ് മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത്. എട്ടു മില്യൺ യൂറോ ആയിരുന്നു താരത്തിന്റെ റിലീസ് ക്ലോസ്. ഈ ഡീലിന്റെ ഭാഗമായി തന്നെ യുവതാരം പാബ്ലോ ടോറെയെ ഒരു വർഷത്തെ ലോണിൽ ജിറോണയിലേക്ക് കൈമാറും. കഴിഞ്ഞ ദിവസം തന്നെ ടോറെ ജിറോണയിൽ മെഡിക്കൽ പരിശോധനകൾ അടക്കം പൂർത്തിയാക്കിയിരുന്നു.
20230719 135529
പല താരങ്ങളിളുടെയും പേരുകൾ ഉയർന്ന് വന്ന ശേഷമാണ് ഒടുവിൽ മുൻ ലാ മാസിയ താരത്തിലേക്ക് ബാഴ്‌സലോണ എത്തുന്നത്. 32കാരനായ താരത്തെ കുറച്ചു കാലത്തേക്ക് ബുസ്ക്വറ്റ്സിന്റെ പകരക്കാരനായി ഉപയോഗിക്കാം എന്നാണ് ബാഴ്‌സയുടെ തീരുമാനം. മൂന്ന് വർഷത്തെ കരാർ ആണ് റോമെയു ഒപ്പിട്ടത്. 400 മില്യൺ യൂറോ റിലീസ് ക്ലോസും ഉണ്ട്. ബ്രോസോവിച്ച് അടക്കമുളള താരങ്ങളെ സമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ടീമിൽ എത്തിക്കാൻ ബാഴ്‌സക്കായില്ല. പ്രീ സീസണിന് അമേരിക്കയിലേക്ക് തിരിക്കുന്ന ബാഴ്‌സലോണ ടീമിനോടപ്പം റോമെയുവും ഉണ്ടാവും. ചെൽസിയിലും സതാംപ്ടണിലുമായി ദീർഘ നാൾ ചെലവിട്ട ശേഷം കഴിഞ്ഞ സീസണിലാണ് താരം ജിറോണയിൽ എത്തുന്നത്. അവിടെ മധ്യനിരയുടെ കടിഞ്ഞാണെന്തിയ പ്രകടനം ബാഴ്‌സയിലും ആവർത്തിക്കാൻ താരത്തിന് ആവുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്.