ബെൻഫിക്കൻ താരം ഒഡീസസ് വ്ലാക്കോദിമോസിന് വേണ്ടി നോട്ടിങ്ഹാം നീക്കം. താരത്തിന് വേണ്ടി 9 മില്യൺ യൂറോയുടെ ഓഫർ ഇംഗ്ലീഷ് ക്ലബ്ബ് സമർപ്പിച്ചു കഴിഞ്ഞതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ തങ്ങളുടെ മുഖ്യ താരങ്ങളിൽ ഒരാളായ വ്ലാക്കോദിമോസിന് വേണ്ടി ബെൻഫിക്ക ഉയർന്ന തുക ആവശ്യപ്പെട്ടേക്കും എന്നാണ് സൂചന. ടീമുകൾ തമ്മിലുള്ള ചർച്ച തുടരുകയാണ്.
കഴിഞ്ഞ സീസണിലെ തകർപ്പൻ പ്രകടനം ഗ്രീസ് ദേശിയ താരത്തെ പല ടീമുകളുടെയും ശ്രദ്ധയിൽ പെടുത്തി. 21 ക്ലീൻ ഷീറ്റുകളാണ് താരം സ്വന്തമാക്കിയത്. തങ്ങളുടെ രണ്ടാം കീപ്പർ സ്ഥാനത്തേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിട്ട താരങ്ങളിൽ ഒരാൾ ആയിരുന്നു വ്ലാക്കോദിമോസ്. അതേ സമയം ക്ലബ്ബിൽ കോച്ചിനൊപ്പം അത്ര സുഖകരമല്ലാത്ത ഘട്ടത്തിലൂടെ കടന്ന് പോകുന്ന താരത്തെ കൈമാറാൻ തന്നെയാണ് ബെൻഫിക്കയും ശ്രമിക്കുന്നത്. കൂടാതെ പുതിയ സീസണിലെ ആദ്യ മത്സരങ്ങളിൽ ആശാവഹമായ പ്രകടനം കാഴ്ച്ചവെക്കാനും താരത്തിനായില്ല. ഡീൻ ഹെന്റെഴ്സൻ ക്രിസ്റ്റൽ പാലസിൽ ചേർന്നതും വ്ലാക്കോദിമോസിന് വേണ്ടി നീങ്ങാൻ നോട്ടിങ്ഹാമിന് പ്രേരണയായി. ബെൻഫിക്കക് വേണ്ടി ഇരുന്നൂറ്റി ഇരുപതോളം മത്സരങ്ങളിൽ ഗോൾ വല കാക്കാൻ വ്ലാക്കോദിമോസ് കളത്തിൽ ഇറങ്ങി.