ഗിവ്സൺ സിംഗ് കേരള ബ്ലാസ്റ്റേഴ്സ് വിടും

Newsroom

Picsart 23 08 28 22 01 46 886
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് യുവ മധ്യനിര താരമായ ഗിവ്സൺ സിംഗ് ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്ഥിര കരാറിൽ ക്ലബ് വിടും എന്ന് സൂചന. താരത്തെ വിൽക്കാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. താരം അടുത്ത ദിവസങ്ങളിൽ ക്ലബ് വിടും എന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ മാർകസ് റിപ്പോർട്ട് ചെയ്യുന്നു‌. ചെന്നൈയിൻ താരത്തിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ സീസൺ പകുതിക്ക് ശേഷം ഗിവ്സൺ ലോൺ അടിസ്ഥാനത്തിൽ ചെന്നൈയിനായി കളിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് 23 01 27 14 46 51 543

21കാരനായി ഈസ്റ്റ് ബംഗാളും രംഗത്ത് ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ 2024വരെയുള്ള കരാർ ഉണ്ട്. ഐ എസ് എല്ലിൽ ആകെ 7 മത്സരങ്ങൾ മാത്രമെ ഗിവ്സണ് കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ ആയിരുന്നുള്ളൂ. അതുകൊണ്ട് തന്നെ താരം കൂടുതൽ അവസരങ്ങൾക്ക് ആയാണ് നോക്കുന്നത്‌.

2020 സീസൺ ആരംഭിക്കും മുമ്പ് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരോസിൽ നിന്ന് ഗിവ്സണെ സൈൻ ചെയ്തത്‌. മിനേർവ പഞ്ചാബ് അക്കാദമിയിലൂടെ വളർന്നു വന്ന താരം മുമ്പ് ഇന്ത്യയുടെ അണ്ടർ 17, അണ്ടർ 20 ടീമുകളുടെ മധ്യനിരയിലും കളിച്ചിട്ടുണ്ട്.