നോർത്ത് ഈസ്റ്റിന്റെ ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കി ജംഷദ്പൂർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈ സ്വദേശിയായ ലെഫ്റ്റ് ബാക്ക് കീഗൻ പെരേരയെ ജംഷദ്പൂർ സ്വന്തമാക്കി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി ഈ സീസണിൽ കീഗൻ നടത്തിയ മികച്ച പ്രകടനമാണ് കീഗനെ ജംഷദ്പൂരിൽ എത്തിച്ചിരിക്കുന്നത്. സെമി ഫൈനൽ വരെയുള്ള നോർത്ത് ഈസ്റ്റ് ജൈത്രയാത്രയിൽ കീഗൻ വലിയ പബ്കു വഹിച്ചിരുന്നു. കഴിഞ്ഞ സീസൺ തുടക്കത്തിലാൺ കീഗൻ നോർത്ത് ഈസ്റ്റിൽ എത്തിയത്.

എൽകോ ഷറ്റോരിയുടെ ടീമിനായി 12 മത്സരങ്ങൾ കഴിഞ്ഞ സീസണിൽ കീഗൻ കളിച്ചു ഐ എസ് എല്ലിൽ മുമ്പ് അത്ലറ്റിക്കോ കൊൽക്കത്തയ്ക്കും മുംബൈ സിറ്റിക്കും വേണ്ടിയും കീഗൻ കളിച്ചിട്ടുണ്ട്. ഐ ലീഗിൽ ആയിരിക്കെ ബെംഗളൂരു എഫ് സി ജേഴ്സിയിലും കീഗൻ ഉണ്ടായിരുന്നു.