എൻഡോമ്പലയെ ടീമിൽ എത്തിക്കാൻ നാപോളി

Nihal Basheer

20220814 175653
Download the Fanport app now!
Appstore Badge
Google Play Badge 1

ടോട്ടനത്തിൽ നിന്നും ഫ്രഞ്ച് മിഡ്ഫീൽഡർ താങ്വി എൻഡോമ്പലയെ ടീമിൽ എത്തിക്കാൻ നാപോളിയുടെ ശ്രമം. ഒരു വർഷത്തെ ലോണിൽ താരത്തെ എത്തിക്കാൻ ആണ് ഇറ്റാലിയൻ ടീം ശ്രമിക്കുന്നത്. സീസണിന് ശേഷം താരത്തെ സ്വന്തമാക്കാനും അവർക്ക് താല്പര്യമുണ്ട്. ടോട്ടനവുമായിട്ടുള്ള ചർച്ചകൾ നടത്തി ധാരണയിൽ എത്തി. താരത്തിന്റെ ഏജന്റുമായി കൂടി ചർച്ചകൾ നടത്തി അടുത്ത വാരത്തോടെ കൈമാറ്റം പൂർത്തിയാക്കാൻ ആണ് നാപോളിയുടെ ശ്രമം. ഇതിന് ശേഷം ഔദ്യോഗിക ഓഫർ സമർപ്പിക്കും.

2019ലാണ് ലിയോണിൽ നിന്നും എൻഡോമ്പലെ ടോട്ടനത്തിലേക്ക് എത്തുന്നത്. കോണ്ടെ എത്തിയ ശേഷം അവസരങ്ങൾ കുറഞ്ഞതോടെ താരത്തെ ലിയോണിലേക്ക് തന്നെ ലോണിൽ അയക്കുകയായിരുന്നു. പുതുതായി ഒരു പിടി താരങ്ങളെ ടീമിലേക്ക് എത്തിയതോടെ ടോട്ടനത്തിന്റെ പദ്ധതിയിൽ സ്ഥാനമില്ലെന്നുറപ്പിച്ച താരവും ടീം വിടാനുള്ള ഒരുക്കത്തിൽ ആയിരുന്നു. ഫാബിയൻ റൂസിയിനെ പിഎസ്ജിയിലേക്ക് കൈമാറുമെന്ന് ഉറപ്പിച്ച നാപോളിയും മധ്യനിരയിലേക്ക് ആളെ തേടുകയാണ്.

Story Highlight: Napoli are working to complete Tanguy Ndombele deal next week.