ചിമ ജംഷദ്പൂർ എഫ് സിയിൽ രണ്ട് വർഷം കൂടെ തുടരും

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ നൈജീരിയൻ ഫോർവേഡ് ഡാനിയൽ ചിമ ചുക്വുവു ജംഷദ്പൂർ എഫ്‌ സിയിൽ തുടരും. താരം ക്ലബിൽ രണ്ട് വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചതായി ഇന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ ജംഷദ്പൂർ ലീഗ് വിന്നർ ഷീൽഡ് ഉറപ്പാക്കുന്നതിൽ 31 കാരനായ നൈജീരിയൻ വലിയ പങ്കുവഹിച്ചിരുന്നു.
ജംഷദ്പൂർ എഫ് സി
ചിമ 7 ഗോളുകളും 1 അസിസ്റ്റും താരം നേടിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഈസ്റ്റ് ബംഗാൾ റിലീസ് ചെയ്ത ശേഷമായിരുന്നു നൈജീരിയൻ സ്ട്രൈക്കർ ഡാനിയൽ ചിമ ചുക്വു ജംഷദ്പൂർ എഫ് സി യിൽ എത്തിയത്. ഈസ്റ്റ് ബംഗാളിനായി 10 മത്സരങ്ങൾ കളിച്ച താരത്തിന് രണ്ടു ഗോളുകൾ നേടാനെ ആയിരുന്നുള്ളൂ. തുടർന്നായിരുന്നു താരത്തെ ഈസ്റ്റ് ബംഗാൾ റിലീസ് ചെയ്തത്.

മൂന്ന് തവണ നോർവീജിയൻ ഒന്നാം ഡിവിഷൻ ലീഗ് ജേതാവ് ആയ താരമാണ് ചിമ. ചിമ നോർവീജിയയിലെ വലിയ ക്ലബായ മോൾഡെയ്ക്ക് ഒപ്പമായിരുഞ്ഞ് നാല് ലീഗ് കിരീടങ്ങൾ നേടിയത്. ചൈനയിലും പോളണ്ടിലും ഒക്കെ താരം മുമ്പ് കളിച്ചിട്ടുണ്ട്.

Story Highlight: Jamshedpur FC signed a two year extension with Nigerian forward Daniel Chima Chukwu for the upcoming season of the Indian Super League