കേരള വനിതാ ലീഗ്: രണ്ടം ജയം നേടി ബാസ്‌കോ ഒതുക്കുങ്ങൽ

Newsroom

Picsart 22 08 14 18 37 36 407

കേരള വനിതാ ലീഗ്; ബാസ്കോ ഒതുക്കുങ്ങലിന് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് വൈകിട്ട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് കടത്തനാട് രാജയെ ആണ് ബാസ്‌കോ പരാജയപ്പെടുത്തിയത്. ബാസ്കോയ്ക്ക് ഇരട്ട ഗോളുകളുമായി സൗപർണികയും കൃഷ്ണപ്രിയയും തിളങ്ങി. സൗപർണിക കഴിഞ്ഞ മത്സരത്തിൽ ലൂക സോക്കറിനെതിരെ ഹാട്രിക്കും നേടിയിരുന്നു.
കേരള വനിതാ ലീഗ്

ഇന്ന് 3, 45 മിനുട്ടുകളിൽ ആയിരുന്നു സൗപർണികയുടെ ഗോളുകൾ. 7, 73 മിനുട്ടുകളിൽ കൃഷ്ണപ്രിയയും ഗോൾ കണ്ടെത്തി. അനഘ, ദിവ്യ കൃഷ്ണ എന്നിവർ ഒരോ ഗോൾ വീതവും നേടി. ജയത്തോടെ 6 പോയിന്റുമായി ബാസ്കോ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തി. കേരള ബ്ലാസ്റ്റേഴ്സ് ആണ് ഒന്നാം സ്ഥാനത്ത് .

നാളെ കേരള വനിതാ ലീഗിൽ മത്സരം ഇല്ല.
ഇനി ഓഗസ്റ്റ് 16ന് വൈകിട്ട് നാലിന് മഹാരാജാസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ലൂകയും ഏറ്റുമുട്ടും.

Story Highlight: Second win for Basco Othukkungal in Kerala women’s league