പ്രതിരോധ താരം മുന്മുൻ തിമോത്തി ലുഗുനിനെ കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻസ് സ്പോർടിങ് സ്വന്തമാക്കി. അവസാന വർഷം ഐ ലീഗിൽ മിനേർവ പഞ്ചാബിലായിരുന്നു മുന്മുൻ കളിച്ചിരുന്നത്. സെക്കൻഡ് ഡിവിഷനായാണ് മുന്മുനെ മൊഹമ്മദൻസ് സൈൻ ചെയ്തിരിക്കുന്നത്. ലെഫ്റ്റ് ബാക്കായ മുന്മുൻ അവസാന രണ്ട് സീസണുകളോളം ഡെൽഹി ഡൈനാമോസിന് ഒപ്പം കളിച്ചിരുന്നു.
മുംബൈ സിറ്റിക്ക്, മുംബൈ എഫ് സി, പൂനെ എഫ് സി എന്നീ ക്ലബുകൾക്ക് വേണ്ടിയും മുന്മുൻ ബൂട്ടണിഞ്ഞിട്ടുണ്ട്. ഷിംല യങ്സിലൂടെയും സിക്കിം യുണൈറ്റഡിലൂടെയും ആയിരുന്നു മുന്മുൻ വളർന്നു വന്നത്. ഒക്ടോബർ 8നാണ് മൊഹമ്മദൻസിന്റെ സെക്കൻഡ് ഡിവിഷൻ മത്സരങ്ങൾ ആരംഭിക്കുന്നത്.