ഇലയ്ക്സ് മോറിബ വീണ്ടും വലൻസിയയിൽ

Nihal Basheer

ആർബി ലെപ്സിഗ് താരം ഇലയ്ക്സ് മോറിബ വലൻസിയയിൽ. പത്തൊൻപത്കാരനായ മധ്യനിര താരം ഒരു വർഷത്തെ ലോണിലാണ് വലൻസിയയിലേക്ക് എത്തുന്നത്. നേരത്തെ ജനുവരി മുതൽ വലൻസിയയിൽ ലോണിൽ കളിക്കുകയായിരുന്ന താരം ലോൺ കാലാവധി അവസാനിച്ച് ലെപ്സീഗിലേക്ക് മടങ്ങിയിരുന്നു. ശേഷം അവസരങ്ങൾ കുറവായതിനാൽ പുതിയ തട്ടകം തേടുകയായിരുന്നു.

കാർലോസ് സോളർ പിഎസ്ജിയിലേക്ക് ചേക്കേറിയതോടെയാണ് ട്രാൻസ്ഫർ വിൻഡോയുടെ അവസാന മണിക്കൂറുകളിൽ വീണ്ടും മോറിബയെ എത്തിക്കാനുള്ള തീരുമാനം വലൻസിയ എടുത്തത്. മുൻപ് ലോണിൽ എത്തിയ കാലയളവിൽ പതിനാല് ലീഗ് മത്സരങ്ങളിൽ ടീമിനായി കളിച്ചിരുന്നു. 2021ലാണ് മോറിബ ബാഴ്‌സലോണ വിട്ട് ലെപ്സീഗിൽ എത്തുന്നത്. കോമാന് കീഴിൽ അവസരം ലഭിച്ചിട്ടും താരം ടീം വിടാനുള്ള തീരുമാനം എടുക്കുകയായിരുന്നു.