ആറാം സൈനിംഗും മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപിച്ചു

Newsroom

Img 20220901 222526

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഈ ട്രാൻസ്ഫർ വിൻഡോയിലെ ആറാമത്തെ സൈനിംഗും പ്രഖ്യാപിച്ചു. ന്യൂകാസിൽ യുണൈറ്റഡിൽ നിന്ന് ഒരു സീസൺ ലോണിൽ മാർട്ടിൻ ദുബ്രാവ്ക ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. ഗോൾകീപ്പർ 2022/23 സീസൺ ലോണിൽ യുണൈറ്റഡിൽ ചെലവഴിക്കും. സീസണവസാനം ഈ ട്രാൻസ്ഫർ സ്ഥിരമാക്കാനുള്ള ഓപ്ഷൻ കരാറിൽ ഉണ്ട്.

കഴിഞ്ഞ അഞ്ച് സീസണുകളിലായി ന്യൂകാസിൽ ആയിരുന്നു താര.. സ്ലൊവാക്യയുടെ ഇന്റർനാഷണൽ പ്രീമിയർ ലീഗിൽ 125-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്, കൂടാതെ തന്റെ രാജ്യത്തിനായി 29 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്ഫർ വിൻഡോയിലെ ആറാമത്തെ സൈനിംഗ് ആണ് ദുബ്രോക. ഇതോടെ യുണൈറ്റഡ് ഈ വിൻഡോയിലെ നീക്കങ്ങൾ അവസാനിപ്പിക്കും എന്നാണ് സൂചനകൾ.