മൊറെനോ ല ലീഗെയിലേക്ക് മടങ്ങി, ഇനി വിയ്യ റയലിൽ

- Advertisement -

മുൻ ലിവർപൂൾ താരം ആൽബർട്ടോ മൊറെനോ ഇനി വിയ്യാറയലിന് സ്വന്തം. ഫ്രീ ട്രാൻസ്ഫറിലാണ് താരത്തെ സ്പാനിഷ് ക്ലബ്ബ് സ്വന്തമാക്കിയത്. ലിവർപൂളുമായുള്ള കരാർ കഴിഞ്ഞ മാസം അവസാനിച്ചതോടെ താരം സ്വന്തം നാടായ സ്പെയിനിലേക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ ല ലീഗെയിൽ സെവിയ്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

27 വയസ്സുകാരനായ താരം സെവിയ്യയുടെ അക്കാദമി വഴിയാണ് ഫുട്‌ബോളിൽ എത്തുന്നത്. 2012 മുതൽ 2014 വരെ സെവിയ്യയുടെ സീനിയർ ടീമിൽ കളിച്ച താരം 2014 ൽ ലിവർപൂളിൽ എത്തി. തുടക്കത്തിൽ ലിവർപൂൾ ടീമിൽ സ്ഥിരം അംഗം ആയിരുന്നെങ്കിലും പിന്നീട് ആൻഡി രോബെർട്സൻ വന്നതോടെ പകരക്കാരുടെ ഇടയിലായി സ്ഥാനം. താരത്തിന്റെ കരാർ പുതുകേണ്ടതില്ല എന്ന് ലിവർപൂൾ തീരുമാനിച്ചതോടെ ക്ലബ്ബ് വിടുകയായിരുന്നു.

Advertisement