ഷഖീരിക്ക് പരിക്ക്, സീസൺ തുടക്കത്തിൽ ലിവർപൂളിനൊപ്പം ഉണ്ടാകില്ല

- Advertisement -

ലിവർപൂൾ ഫോർവേഡായ ഷഖീരി ദീർഘകാലം കളത്തിന് പുറത്തായിരിക്കും എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം താരം ലിവർപൂളിനൊപ്പം ചേർന്നിരുന്നു. എന്നാൽ ഷഖീരി ദേശീയ ടീമിനായി കളിക്കുമ്പോൾ ഏറ്റ പരിക്കുമായാണ് ക്യാമ്പിൽ എത്തിയത് എന്ന് ക്ലോപ്പ് പറഞ്ഞു. താരത്തിന് വിദഗ്ദ ചികിത്സ ആവശ്യമുണ്ടെന്നും അതുകൊണ്ട് തന്നെ ഉടനെ ഒന്നുൻ ടീമിനൊപ്പം കളിക്കാൻ ഇറങ്ങില്ല എന്നും ഷഖീരി പറഞ്ഞു.

കഴിഞ്ഞ സീസണിൽ ലിവർപൂളിൽ എത്തിയ ഷഖീരിക്ക് അധികം അവസരങ്ങൾ ക്ലബിൽ കിട്ടിയില്ല എങ്കിലും കിട്ടിയപ്പോൾ ഒക്കെ അദ്ദേഹം മികവ് തെളിയിച്ചിരുന്നു. താൻ ക്ലബ് വിടില്ല എന്നും ലിവർപൂൾ ആണ് യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബ് എന്നും ഇതിനിടെ ഷഖീരി പറഞ്ഞിരുന്നു.

Advertisement