മിറാണ്ട ബാഴ്സലോണയിലേക്ക് ഇല്ല, ബെറ്റിസിൽ തന്നെ കളിക്കും

Img 20210601 223546
Credit: Twitter
- Advertisement -

ഫുൾബാക്കായ ജുവാൻ മിറാണ്ട ബാഴ്സലോണയിലേക്ക് മടങ്ങി വരില്ല. റയൽ ബെറ്റിസിൽ കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ച താരം ബെറ്റിസുമായി പുതിയ കരാർ ഒപ്പുവെക്കും. താരത്തെ ഭാവിയിൽ ബെറ്റിസ് വിൽക്കുമ്പോൾ അതിന്റെ 40% ബാഴ്സലോണക്ക് ലഭിക്കും. 2014ൽ ആയിരുന്നു ബെറ്റിസിൽ നിന്ന് ബാഴ്സലോണയിലേക്ക് മിറാണ്ട വന്നത്. ബാഴ്സലോണയിൽ നല്ലൊരു കരിയർ ആയിരുന്നല്ല താരത്തിന് ഉണ്ടായിരുന്നത്.

വളരെ കുറച്ച് മത്സരങ്ങളിൽ മാത്രമെ താരത്തിന് കളിക്കാൻ ആയുള്ളൂ. ആകെ 4 ലാലിഗ മത്സരങ്ങൾ ആണ് താരം ബാഴ്സലോണയിൽ കളിച്ചത്. അവസരം ലഭിക്കാതായതോടെയാണ് താരം ബെറ്റിസിൽ ലോണിൽ പോയത്. 21കാരനായ താരം ബെറ്റിസിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു.

Advertisement