എവർട്ടണിലേക്ക് പോകില്ല, വെസ്റ്റ് ഹാമിൽ മോയിസ് ഉടൻ കരാർ ഒപ്പുവെക്കും

കാർലോ ആഞ്ചലോട്ടി എവർട്ടൺ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ എവർട്ടൺ പരിശീലകനായി ഡേവിഡ് മോയിസിനെ പരിഗണിക്കുന്നു എന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. മുൻ എവർട്ടൺ പരിശീലകനാണ് ഡേവിഡ് മോയ്സ്. എവർട്ടൺ പരിശീലകനായി 11 വർഷത്തോളം ഡേവിഡ് മോയ്സ് മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഡേവിഡ് മോയ്സ് എവർട്ടണിലേക്ക് പോകില്ല എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

വെസ്റ്റ് ഹാം യുണൈറ്റഡിൽ മോയ്സ് മൂന്ന് വർഷത്തെ പുതിയ കരാർ ഉടൻ ഒപ്പുവെച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. മോയ്സിന്റെ വെസ്റ്റ് ഹാമിലെ 18 മാസത്തെ കരാർ അവസാനിക്കുകയാണ്. വെസ്റ്റ് ഹാമിന് യൂറോപ്പ ലീഗ് യോഗ്യത നേടിക്കൊടുത്ത മോയ്സ് യൂറോപ്പിലും വെസ്റ്റ് ഹാമിനെ നയിക്കാൻ ഉണ്ടാകും എന്ന് ആരാധകർ വിശ്വസിക്കുന്നു

Previous articleഡെവൺ കോൺവേ ടെസ്റ്റ് അരങ്ങേറ്റം നടത്തുമെന്ന് അറിയിച്ച് കെയിൻ വില്യംസൺ
Next articleമിറാണ്ട ബാഴ്സലോണയിലേക്ക് ഇല്ല, ബെറ്റിസിൽ തന്നെ കളിക്കും