നൈജീരിയൻ താരം മിനേർവ പഞ്ചാബിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മിനേർവ പഞ്ചാബിൽ ഇനി നൈജീരിയൻ താരം ഫിലിപ്പ് എൻജോകുവും. സ്ട്രൈക്കറായ ഫിലിപ്പ് മിനേർവ പഞ്ചാബുമായി കരാറിൽ ഒപ്പിട്ടു. 22കാരനായ താരം ഫിൻലാന്റ് ക്ലബായ തുർക്കുവിൽ നിന്നാണ് മിനേർവ പഞ്ചാബിലേക്ക് എത്തുന്നത്. എ ഐ എഫ് കെ ക്ലബിലും കളിച്ചിട്ടുണ്ട്. സ്ട്രൈക്കറായി മാത്രമല്ല മിഡ്ഫീൽഡിലും വിങ്ങിലും ഒക്കെ കളിക്കാൻ കഴിവുള്ള താരമാണ് ഫിലിപ്പ്.

മിനേർവ പഞ്ചാബിന്റെ ഈ സീസണിലെ രണ്ടാം വിദേശ സൈനിംഗാണ് ഫിലിപ്പ്‌. നേരത്തെ ജപ്പാനീസ് താരം യു കുബോകിയെയും മിനേർവ സ്വന്തമാക്കിയിരുന്നു‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial