നൈജീരിയയുടെ ലോകകപ്പ് ഹീറോ മൂസ ഇനി സൗദി ക്ലബ്ബിൽ

നൈജീരിയയുടെ ലോകകപ്പ് ഹീറോ അഹമ്മദ് മൂസ ഇനി സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസർ എഫ് സിയിൽ. ലെസ്റ്റർ സിറ്റിയുടെ താരമായ മൂസ 4 വർഷത്തെ കരാറാണ് സൗദി ക്ലബ്ബ്മായി ഒപ്പിട്ടിരിക്കുന്നത്.

ലോകകപ്പിൽ ഐസ്ലാൻഡിന് എതിരെ നേടിയ ഇരട്ട ഗോളുകളോടെ ലോക ശ്രദ്ധ ആകർഷിച്ച താരമാണ്‌മൂസ. 15 മില്യൺ പൗണ്ടോളം സൗദി ക്ലബ്ബ് കരാറിന്റെ ഭാഗമായി ലെസ്റ്റർ സിറ്റിക്ക് നൽകും. 2016 ലാണ് മൂസ ലെസ്റ്ററിൽ എത്തുന്നത്. പക്ഷെ കാര്യമായ പ്രകടനം നടത്താനാവാത്ത മൂസ പോയ സീസണിൽ റഷ്യൻ ക്ലബ്ബായ സി എസ് കെ എ മോസ്കോക്ക് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial