ഡെമിറാലിനെ സ്വന്തമാക്കാൻ ഇന്റർ മിലാൻ രംഗത്ത്

Newsroom

Picsart 23 07 05 11 53 31 026
Download the Fanport app now!
Appstore Badge
Google Play Badge 1

സെന്റർ ബാക്കായ ഡെമിറാലിനെ ടീമിലേക്ക് എത്തിക്കാൻ ഇന്റർ മിലാൻ ശ്രമം. ഇപ്പോൾ അറ്റലാന്റയുടെ താരമാണ് ഡെനിറാൽ. അറ്റലാന്റയുമായി ഇന്റർ മിലാൻ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു‌. അവസാന രണ്ടു വർഷമായി ഡെമിറാൽ അറ്റലാന്റയിൽ ഉണ്ട്. ആദ്യം ഒരു സീസൺ യുവന്റസിൽ നിന്ന് ലോണിൽ ആയിരുന്നു താരം അറ്റലാന്റയുടെ ഭാഗമായത്. 20 മില്യൺ യൂറോക്ക് മുകളി അറ്റലാന്റ ഡെമിറാലിനായി ആവശ്യപ്പെടും.

20230705 115231

തുർക്കിയുടെ സെന്റർ ബാക്കായ ഡെമിറാലിന് യുവന്റസിൽ അധികം അവസരം ലഭിക്കാത്തതിൽ ആയിരുന്നു ക്ലബ് വിട്ട് അറ്റലാന്റയിൽ എത്തിയത്. 25കാരനായ താരം അറ്റലാന്റയിൽ ഇപ്പോൾ പ്രധാന ഡിഫൻഡറാണ്. ഡെമിറാൽ സസുവോളയിൽ കളിച്ചായിരുന്നു യൂറോപ്പിലെ വലിയ ക്ലബുകളുടെ ഒക്കെ ശ്രദ്ധ തുടക്കത്തിൽ നേടിയത്. ഇന്റർ മിലാൻ ഫ്രറ്റെസിയുടെയും ലുകാകുവിന്റെയും ട്രാൻസ്ഫർ പൂർത്തിയാക്കിയ ശേഷമാകും ഡെമിറാലിന്റെ ട്രാൻസ്ഫറിലേക്ക് പൂർണ്ണ ശ്രദ്ധ മാറ്റുക.