“എമ്പപ്പെയെയും നെയ്മറിനെയും എന്തായാലും വിൽക്കില്ല”

- Advertisement -

പി എസ് ജിയുടെ സൂപ്പർ താരങ്ങളായ എമ്പപ്പയെയും നെയ്മറിനെയും ഒരു കാരണം കൊണ്ടും വിൽക്കില്ല എന്ന് പി എസ് ജിയുടെ പ്രസിഡന്റായ നാസർ അൽ ഖലീഫി വ്യക്തമാക്കി. നെയ്മറും എമ്പപ്പെയും പി എസ് ജിയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളാണ്. എത്ര തുക തന്നാലും ആരൊക്കെ വന്നാലും പി എസ് ജി ഈ താരങ്ങളെ വിൽക്കുമെന്ന് കരുതണ്ട എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ അറ്റലാന്റയെ തോൽപ്പിച്ച് പി എസ് ജി ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന് യോഗ്യത നേടിയതിനു പിന്നാലെയാണ് ഖീലിഫി ഈ പ്രസ്താവന നടത്തിയത്.

എമ്പപ്പെയെ സ്വന്തമാൽകാൻ വേണ്ടി റയൽ മാഡ്രിഡും നെയ്മറിനെ സ്വന്തമാക്കാന്വേണ്ടി ബാഴ്സലോണയും അവസാന കുറേ മാസങ്ങളായി ശ്രമിക്കുന്നുണ്ട്. ഇവർക്ക് കൂടിയുള്ള ഉത്തരമാണ് പി എസ് ജി പ്രസിഡന്റ് നൽകിയത്. ലോക റെക്കോർഡ് തുകയ്ക്കായിരുന്നു രണ്ട് വർഷം മുമ്പ് എമ്പപ്പയെയും നെയ്മറിനെയും പി എസ് ജി സ്വന്തമാക്കിയത്. പി എസ് ജിയുടെ പുതിയ ഉടമകൾക്ക് കീഴിൽ ഇതാദ്യമായാണ് പി എസ് ജി ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ എത്തുന്നത്.

Advertisement