കൊറോണ വൈറസ് ബാധയിൽ നിന്ന് മോചിതനായി കരുൺ നായർ

Photo: kxip.in
- Advertisement -

ഇന്ത്യൻ ബാറ്റ്സ്മാൻ കരുൺ നായർ കൊറോണ വൈറസ് ബാധയിൽ നിന്ന് മോചിതനായി. അടുത്തിടെ നടത്തിയ ടെസ്റ്റിലാണ് താരത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. രണ്ട് ആഴ്ചയോളം താരം ക്വറന്റൈനിൽ കഴിയുകയും തുടർന്ന് കഴിഞ്ഞ ദിവസം നടന്ന ടെസ്റ്റിൽ താരത്തിന്റെ കൊറോണ ടെസ്റ്റ് ഫലം നെഗറ്റീവ് ആവുകയായിരുന്നു.

ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ കൂടെ കരുൺ നായർ യു.എ.ഇയിലേക്ക് തിരിക്കും. താരത്തിന് ഏകദേശം രണ്ടാഴ്ച മുൻപാണ് കൊറോണ പോസിറ്റീവ് ആയതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ ഐ.പി.എൽ താരം കൂടിയാണ് കരുണ നായർ.

Advertisement