ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് ലോറ മാര്‍ഷ്

- Advertisement -

33ാം വയസ്സില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാന്‍ തീരുമാനിച്ച് ലോറ മാര്‍ഷ്. ഇംഗ്ലണ്ടിനായി 9 ടെസ്റ്റുകള്‍, 103 ഏകദിനങ്ങള്‍ 67 ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ഓഫ് സ്പിന്നര്‍ 217 വിക്കറ്റുകളാണ് എല്ലാ ഫോര്‍മാറ്റുകളിലുമായി നേടിയത്. കഴിഞ്ഞ ഡിസംബറില്‍ തന്നെ വിരമിക്കുവാനുള്ള പദ്ധതികള്‍ താരം ഇട്ടിരുന്നു. ദി ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റ് മാറ്റി വെച്ചതോടെയാണ് താരം ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് തന്നെ വിരമിക്കുവാന്‍ തീരുമനിച്ചത്.

താരം നേരത്തെ പദ്ധതിയിട്ടത് ദി ഹണ്ട്രെഡിന്റെ ഉദ്ഘാടന പതിപ്പില്‍ കളിച്ച ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിക്കാമെന്നായിരുന്നു. എന്നാല്‍ കൊറോണ മൂലം ഈ വര്‍ഷം ഹണ്ട്രെഡ് നടത്തേണ്ടതില്ലെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

Advertisement