മാർസെലീനോ ഇനി എ ടി കെ മോഹൻ ബഗാനിൽ

Marcelo Leite Pereira of Delhi Dynamos FC during match 30 of the Indian Super League (ISL) season 3 between Delhi Dynamos FC and Kerala Blasters FC held at the Jawaharlal Nehru Stadium in Delhi, India on the 4th November 2016. Photo by Shaun Roy / ISL / SPORTZPICS

മാർസെലീനോ ഇനി പുതിയ ക്ലബിൽ. ഒഡീഷ എഫ് സി വിട്ടുകൊണ്ട് എ ടി കെ മോഹൻ ബഗാനിലേക്കാണ് മാർസലീനോ എത്തിയിരിക്കുന്നത്‌. ഒഡീഷ എഫ് സിൽ അവസരം കുറഞ്ഞതിലാണ് മാർസെലീനോ ക്ലബ് വിടുന്നത്. എന്നാൽ ഇതിനകം തന്നെ വലിയ താരങ്ങളാൽ സമ്പന്നരായ എ ടി കെയിൽ മാർസെലീനോക്ക് അവസരം ലഭിക്കുമോ എന്നത് സംശയമാണ്.

എങ്കിലും എ ടി കെയുടെ അറ്റാക്കിങ് താരങ്ങൾ ഫോമിൽ അല്ല എന്നത് കൊണ്ട് തന്നെ മാർസെലീനോയ്ക്ക് പ്രതീക്ഷയുണ്ട്‌. ആറു മാസത്തെ കരാറിലാണ് മാർസെലീനോയെ എ ടി കെ സ്വന്തമാക്കിയത്. ഇതിനു പകരമായ എ ടി കെയുടെ താരം ബ്രാഡ് ഇന്മാർ ഒഡീഷയിൽ എത്തും. ഇന്മാനും അധികം അവസരങ്ങൾ ഈ സീസണിൽ ലഭിച്ചിരുന്നില്ല. ഏഴു മത്സരങ്ങളിൽ ഇറങ്ങി എങ്കിലും സബ്ബായായിരുന്നു ഭൂരിഭാഗം കളിയും.

Previous articleഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപം നേരിട്ടുവെന്ന് സമ്മതിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ
Next articleപഞ്ചാബും തമിഴ്നാടും സെമിയില്‍