ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപം നേരിട്ടുവെന്ന് സമ്മതിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ

Racialabusecricketaustralia

ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപത്തിനു വിധേയരായിയെന്ന് സ്ഥിരീകരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഐസിസിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഡ്നിയിലെ സംഭവം സത്യമാണെന്ന് തങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ടെന്ന് ഇന്ന് ഔദ്യോഗിക പത്രക്കുറിപ്പില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.

തെറ്റുകാരെന്ന് കണ്ടെത്തിയ കാണികള്‍ക്ക് കൂടുതല്‍ കാലം സ്റ്റേഡിയത്തില്‍ വിലക്കും ന്യൂ സൗത്ത് വെയില്‍സ് പോലീസിന്റെ നടപടിയും ഉണ്ടാകുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും എതിരെ ആയിരുന്നു കാണികളില്‍ നിന്നുള്ള വംശീയാധിക്ഷേപം.

ആറോളം കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുവാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. റിപ്പോര്‍ട്ടില്‍ അജിങ്ക്യ രഹാനെയ്ക്ക് ടീമിനെയും കൂടി ഗ്രൗണ്ട് വിടുവാനുള്ള അവസരം നല്‍കിയിരുന്നുവെന്നും എന്നാല്‍ താരം അത് ഉപയോഗിക്കാതെ കാണികള്‍ക്കെതരെ ഉടനടി നടപടിയാവശ്യപ്പെടുകയായിരുന്നുവെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ സൂചിപ്പിച്ചു.

Previous articleസിദാനുമായി സംസാരിക്കാൻ കഴിയാത്തതായിരുന്നു റയലിലെ പ്രശ്നം എന്ന് യോവിച്
Next articleമാർസെലീനോ ഇനി എ ടി കെ മോഹൻ ബഗാനിൽ