മാഞ്ചസ്റ്റർ യുണൈറ്റഡഡുമായി കരാർ ചർച്ചകൾ ആരംഭിച്ചിട്ടില്ല എന്ന് പോഗ്ബ

20201208 083617
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോഗ്ബയ്ക്ക് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു വർഷത്തെ കരാർ മാത്രമാണ് ബാക്കിയുള്ളത്. പോഗ്ബ ക്ലബ് വിടും എന്നുള്ള അഭ്യൂഹങ്ങൾ അവസാന രണ്ടു വർഷമായി ഉണ്ട് എങ്കിലും പോഗ്ബ ഇപ്പോഴും യുണൈറ്റഡിന്റെ ഭാഗമാണ്. പോഗ്ബയുടെ കരാർ പുതുക്കി താരത്തെ ടീമിൽ നിലനിർത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇതുവരെയായി താനും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ചർച്ചകൾ ഒന്നും ആരംഭിച്ചിട്ടില്ല എന്ന് പോഗ്ബ പറഞ്ഞു.

താൻ ഇപ്പോൾ യൂറോ കപ്പിൽ മാത്രമാണ് ശ്രദ്ധ കൊടുക്കുന്നത് എന്നും യുണൈറ്റഡ് താരം പറഞ്ഞു. പി എസ് ജിയുമായി ചർച്ചകൾ നടത്തിയോ എന്ന ചോദ്യത്തിന് അങ്ങനെയുള്ള കാര്യങ്ങൾ തന്റെ ഏജന്റാണ് നോക്കാറ് എന്നും താൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കറില്ല എന്നും പോഗ്ബ പറഞ്ഞു. പി എസ് ജിയുടെ പ്രസിഡന്റ് അൽ ഖെലാഫിയുടെ നമ്പർ തന്റെ കയ്യിൽ ഇല്ല എന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പോഗ്ബ പറഞ്ഞു.

Advertisement