ടോം ലാഥമിനെ പുറത്താക്കി സ്റ്റുവര്‍ട് ബ്രോഡ്

Stuartbroad
- Advertisement -

ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് എഡ്ജ്ബാസ്റ്റണിൽ പുരോഗമിക്കുമ്പോള്‍ ക്യാപ്റ്റന്‍ ടോം ലാഥമിന്റെ വിക്കറ്റ് ടീമിന് നഷ്ടമായി. 6 റൺസ് നേടിയ ലാഥമിന്റെ വിക്കറ്റ് സ്റ്റുവര്‍ട് ബ്രോഡാണ് വീഴ്ത്തിയത്. മത്സരത്തിന്റെ രണ്ടാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 43/1 എന്ന നിലയിലാണ്.

27 റൺസുമായി ഡെവൺ കോൺവേയും 6 റൺസ് നേടി വിൽ യംഗുമാണ് ക്രീസിൽ. നേരത്തെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് 303 റൺസിൽ അവസാനിച്ചിരുന്നു. പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ സ്കോര്‍ മറികടക്കുവാന്‍ ന്യൂസിലാണ്ട് ഇനിയും 260 റൺസ് നേടേണ്ടതുണ്ട്.

Daniellawrencemarkwood

കഴിഞ്ഞ ദിവസത്തെ സ്കോറിനോട് 45 റണ്‍സ് കൂടിയാണ് ഇന്ന് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് നേടിയത്. മാര്‍ക്ക് വുഡ് 41 റൺസും ഡാനിയേൽ ലോറൻസ് 81 റൺസ് നേടി പുറത്താകാതെയും നിന്നു.

Advertisement