മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർക്കായുള്ള അന്വേഷണം തുടരുന്നു, ബ്രൈറ്റൺ താരവും ലിസ്റ്റിൽ | Latest

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ മധ്യനിര താരത്തിനായുള്ള അന്വേഷണം തുടരുന്നു

ഡിയോങ്ങിനെയും റാബിയോട്ടിനെയും സ്വന്തമാക്കാൻ ആകാത്തതോടെ മാഞ്ചസ്റ്റർ മറ്റു താരങ്ങളിലേക്ക് തങ്ങളുടെ ശ്രദ്ധ മാറ്റി. ഇപ്പോൾ യുണൈറ്റഡ് ബ്രൈറ്റൺ മധ്യനിര താരം മോയിസസ് കൈസെഡോയിൽ ആണ് ഉള്ളത്. 20കാരനായ താരം ഈ സീസണിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വലിയ പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ്

4.5 മില്യണ് ഒരു വർഷം മുമ്പ് ബ്രൈറ്റണിൽ എത്തിയ താരത്തെ ബ്രൈറ്റൺ വിൽക്കുന്നു എങ്കിൽ തന്നെ 40 മില്യണു മുകളിൽ മാഞ്ചസ്റ്റർ നൽകേണ്ടി വരും. എന്നാൽ ഇതിനകം തന്നെ ബിസോമയെ വിറ്റ ബ്രൈറ്റൺ മധ്യനിരയിലെ ഒരു താരത്തെ കൂടെ വിൽക്കാൻ തയ്യാറായേക്കില്ല‌. ഇക്വഡോർ ദേശീയ ടീമിനായി 20ൽ അധികം മത്സരങ്ങൾ കൈസെഡോ കളിച്ചിട്ടുണ്ട്.

20220817 191626

Story Highlight: Manchester United ‘expected’ to make Moises Caicedo transfer offer

മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് യാൻ സോമ്മറിനെ ഗോൾ വലയ്ക്ക് മുന്നിൽ എത്തിക്കാൻ ശ്രമിക്കുന്നു | Manchester United now hoping to sign Yan Sommer as 2nd goalkeeper