മലംഗ് സാർ ചെൽസി വിടുകയാണ്

Newsroom

20220808 234229

ചെൽസിയുടെ ഡിഫൻഡറായ മലംഗ് സാർ ക്ലബ് വിടും. മൊണാക്കോയിലേക്ക് ആകും മലംഗ് സാർ പോവുക. ഇരു ക്ലബുകളും ലോൺ കരാറിന് വാക്കാൽ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. സീസൺ അവസാനം 15 മില്യൺ യൂറോയ്ക്ക് താരത്തെ വാങ്ങാൻ മൊണാക്കോയ്ക്ക് ആകും. 23 കാരനായ സാർ ഇപ്പോൾ മൊണാക്കോയിലാണ് ഉള്ളത്., അടുത്ത 48 മണിക്കൂറിനുള്ളിൽ അദ്ദേഹം അവിടെ വൈദ്യപരിശോധനയ്ക്ക് വിധേയനാവുകയും കരാർ ഒപ്പിടുകയും ചെയ്യും.

രണ്ട് വർഷം മുമ്പ് നീസിൽ നിന്ന് ആയിരുന്നു താരം ചെൽസിയിൽ എത്തിയത്. സാർ 2020-21 കാമ്പെയ്‌ൻ പോർട്ടോയിൽ ലോണിൽ ചെലവഴിച്ചു. കഴിഞ്ഞ സീസണിൽ ചെൽസി ഫസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ താരത്തിന് പക്ഷെ അധികം അവസരം ലഭിച്ചിരുന്നില്ല. ആകെ സാർ 21 മത്സരങ്ങൾ മാത്രമെ കഴിഞ്ഞ സീസണിൽ കളിച്ചിരുന്നുള്ളൂ.

Story Highlight: Malang Sarr has completed first part of medical with AS Monaco