ലുകാകു ഇന്ററിലേക്ക് തന്നെ പോകും, ലോണിൽ പോകാനുള്ള ചർച്ചകൾ ആരംഭിച്ചു

ചെൽസിയിലേക്ക് വലിയ പ്രതീക്ഷയോടെ തിരികെ വന്ന ലുകാകു വളരെ നിരാശനായി മടങ്ങി പോവുകയാണ്. ലുകാകു ഇറ്റലിയിൽ ഇന്റർ മിലാനിലേക്ക് തന്നെ പോകാൻ ഒരുങ്ങുകയാണ്. ലുകാകു നേരത്തെ തന്നെ തനിക്ക് ഇന്റർ മിലാനിലേക്ക് തിരികെ പോകണം എന്ന് പറയുന്നുണ്ടായിരുന്നു. ഇന്റർ മിലാൻ ലുകാകുവിനെ തിരികെയെടുക്കാൻ തയ്യാറായിരുന്നു എങ്കിലും ചെൽസി വലിയ തുക ചോദിക്കും എന്നത് കൊണ്ട് അവർ മടിച്ചു നിക്കുക ആയിരുന്നു.

എന്നാൽ ഇപ്പോൾ ലോണിൽ ലുകാകുവിനെ വിട്ടു കൊടുക്കാൻ ചെൽസി തയ്യാറായിരിക്കുകയാണ്. ഇന്ററും ചെൽസിയും തമ്മിൽ ഇപ്പോൾ ലോൺ ഫീ തമ്മിലുള്ള ചർച്ചകൾ നടക്കുകയാണ്. ലുകാകു ഈ നീക്കത്തിനു വേണ്ടി വേതനം കുറക്കാൻ വരെ തയ്യാറാണ്. ലുകാകു കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ആകെ എട്ടു ഗോളുകൾ മാത്രമെ നേടിയിരുന്നുള്ളൂ. അവസാന 11 സീസണുകളിൽ ലുകാലുവിന്റെ ഏറ്റവും മോശം സീസണായിരുന്നു ഇത്.