വിനീഷ്യസ് ജൂനിയറിനെ റയൽ മാഡ്രിഡ് ചേർത്തു പിടിക്കുന്നു, 2026വരെ കരാർ ഒപ്പുവെച്ചു

ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയറിനെ റയൽ മാഡ്രിഡ് വിട്ടുകൊടുക്കില്ല. വിനീഷ്യസിന് നാലു വർഷത്തെ കരാർ ആണ് നൽകിയിരിക്കുന്നത്. 2026വരെയുള്ള കരാർ വിനീഷ്യസും റയൽ മാഡ്രിഡും തമ്മിൽ ധാരണ ആയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു‌. റയൽ മാഡ്രിഡ് ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരു താരമാണ് വിനീഷ്യസ്. ഈ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഗോൾ ഉൾപ്പെടെ വിനീഷ്യസിന് നിർണായക ഗോളുകൾ റയലിനായി നേടാൻ വിനീഷ്യസിനായിരുന്നു.
Vinicius Jr Real Madrid Celebration
വിനീഷ്യസ് കഴിഞ്ഞ സീസണിൽ 42 ഗോൾ കോണ്ട്രിബ്യൂഷൻ നൽകിയിരന്നു. 22 ഗോളുകളും 20 അസിസ്റ്റും വിനീഷ്യസ് കഴിഞ്ഞ സീസണിൽ റയലിന് സംഭാവന ചെയ്തിരുന്നു. 21കാരനായ താരം ലോകത്തെ തന്നെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒന്നാണ്. 2018ൽ ആയിരുന്നു ഫ്ലമെംഗോയിൽ നിന്ന് വിനീഷ്യസ് റയൽ മാഡ്രിഡിലേക്ക് എത്തിയത്.

വിനീഷ്യസിനു പിന്നാലെ റോഡ്രിഗോയുടെ കരാറും റയൽ മാഡ്രിഡ് ഉടൻ പുതുക്കും.